Latest News

മഞ്ഞുമ്മല്‍ ബോയ്‌സ് ചിത്രം കണ്ടു...ജസ്റ്റ് വാവൗ എന്നെ പറയാന്‍ പറ്റു; ചിത്രത്തെ പ്രശംസിച്ച് ഉദയനിധി സ്റ്റാലിന്‍

Malayalilife
മഞ്ഞുമ്മല്‍ ബോയ്‌സ് ചിത്രം കണ്ടു...ജസ്റ്റ് വാവൗ എന്നെ പറയാന്‍ പറ്റു;  ചിത്രത്തെ പ്രശംസിച്ച് ഉദയനിധി സ്റ്റാലിന്‍

ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന ചിത്രത്തെ പ്രശംസിച്ച് നടനും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. 'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന ചിത്രം ആരും കാണാതിരിക്കരുതെന്ന് ഉദയനിധി പറഞ്ഞു. എക്‌സിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

'മഞ്ഞുമ്മല്‍ ബോയ്‌സ് ചിത്രം കണ്ടു. ജസ്റ്റ് വൗ, ഒരിക്കലും മിസ്റ്റ് ചെയ്യരുത്. ചിത്രത്തിലെ എല്ലാ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍' - ഉദയനിധി സ്റ്റാലിന്‍ കുറിച്ചു.


ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മല്‍ ബോയ്സ്' നിറഞ്ഞ സദസില്‍ തീയേറ്ററുകളില്‍ മുന്നേറുകയാണ്. മികച്ച പ്രതികരണമാണ് ചിത്രം കണ്ട എല്ലാവരും പറയുന്നത്. ചിത്രം മൂന്ന് ദിവസത്തിനുള്ളില്‍ 26 കോടി രൂപയിലധികം നേടിയിരുന്നു.

13പേരെ മരണത്തിലേക്ക് വലിച്ചടുപ്പിച്ച ഗുണ കേവില്‍ നിന്ന് തന്റെ സുഹൃത്തായ ശശീന്ദ്രന്റെ കൈ പിടിച്ച് ജീവിതത്തിലേക്ക് കയറിവന്ന സുഭാഷിന്റെ കഥയാണ് 'മഞ്ഞുമ്മല്‍ ബോയ്സ്' എന്ന സിനിമയായി നമ്മുടെ മുന്നിലേക്ക് എത്തിയത്. മഞ്ഞുമ്മല്‍ ബോയ്‌സിലെ ഗുണ കേവിനെയും ഡെവിള്‍സ് കിച്ചനെയും ആ വീര നായകന്‍മാരെയുമെല്ലാം ഈ ചിത്രത്തില്‍ നമുക്ക് കാണാം.

കേരളത്തില്‍ മാത്രമല്ല തമിഴ്നാട്ടിലും മഞ്ഞുമ്മല്‍ ബോയ്സിന് ഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത്. ചെന്നൈ, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഷോയുണ്ട്. 

Udhayanidhi Stalin showers praise Manjummel Boys

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക