മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന ആക്ഷന്‍ കോമഡി എന്റര്‍ടെയ്‌നര്‍ ടര്‍ബോ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിലെ ഫൈറ്റ് രംഗത്തിനായി വിയറ്റ്‌നാമില്‍ നിന്നുള്ള ഫൈറ്റേഴ്‌സിനെ മലയാളത്തില്‍ അവതരിപ്പിക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. ഫൈറ്റേഴ്‌സിനൊപ്പം നില്‍ക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങളിലൂടെ സംവിധായകന്‍ പങ്കുവച്ചതോടെയാണ് ഇ്ക്കാര്യം പുഫത്ത് വന്നത്.
ഇപ്പോളിതാ ഈ ഫൈറ്റേഴ്‌സിനെ നേരിടുന്ന ടര്‍ബോ ജോസിന്റെ രംഗങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പരക്കുന്നത്.മമ്മൂട്ടിയെയും രാജ് ബി ഷെട്ടിയെയും വീഡിയോയില്‍ കാണാം.തന്നെ ആക്രമിക്കാന്‍ വരുന്നവരെ എതിര്‍ത്ത് തോല്‍പ്പിക്കുന്ന മമ്മൂട്ടിയെ വീഡിയോയില്‍ കാണാവുന്നതാണ്. വിവിധ ട്വിറ്റര്‍ പേജുകളില്‍ വീഡിയോ പ്രചരിക്കുന്നുണ്ട്.
കോടികള്‍ മുടക്കി ചിത്രീകരിക്കുന്ന ആക്ഷന്‍ രംഗങ്ങളാകും സിനിമയുടെ ഹൈലൈറ്റ്. ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളില്‍ ഉപയോഗിക്കുന്ന, ഡിസ്പ്ലേ മോഷന്‍ ബ്ലര്‍ മെഷര്‍മെന്റിന് അനുയോജ്യമായ പര്‍സ്യുട്ട് ക്യാമറ ഈ സിനിമയില്‍ കൊണ്ടുവരുന്നുണ്ട്. 200 കി.മീ സ്പീഡ് ചേസിങ് വരെ ഈ ക്യാമറയില്‍ ചിത്രീകരിക്കാം. ഹോളിവുഡ് ചിത്രങ്ങളായ ഫോര്‍ഡ് വേഴ്‌സസ് ഫെറാറി, ട്രാന്‍ഫോര്‍മേഴ്സ്, ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയേഴ്‌സ് എന്നി ഹോളിവുഡ് ചിത്രങ്ങളില്‍ വളരെ ഫലപ്രദമായി ഈ ക്യാമറ ഉപയോഗിച്ചിട്ടുണ്ട്
ദില്‍വാലെ, സഹോ, സൂര്യവംശി, പഠാന്‍ തുടങ്ങി ഒട്ടേറെ ഇന്ത്യന്‍ സിനിമകളിലും പര്‍സ്യുട്ട് ക്യാമറ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ആവേശത്തിലാണ് ആരാധകര്‍. തീ പാറുന്ന ഇടി കാണാം എന്നാണ് ആരാധകര്‍ പറയുന്നത്.
#Mammootty x #RajBShetty fight sequence is loading or what ????????
— ALIM SHAN (@AlimShan_) January 9, 2024
Hopefully, #Turbo is getting ready to give us a Goddamn Theatre Experience it seems ???????? pic.twitter.com/kC4KUpjBSH