'എൻ ശ്വാസക്കാറ്റേ'യുമായി ആനന്ദക്കല്യാണം; ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്ത് വിട്ടു

Malayalilife
   'എൻ ശ്വാസക്കാറ്റേ'യുമായി ആനന്ദക്കല്യാണം;  ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്ത് വിട്ടു

ക്ഷിണേന്ത്യൻ ഗായിക സന മൊയ്തൂട്ടിയും പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ഹരിശങ്കറും ചേർന്ന് പാടി ദശലക്ഷക്കണക്കിന് ചലച്ചിത്ര ഗാനാസ്വാദകരുടെ ശ്രദ്ധയാകർഷിച്ച  ആദ്യഗാനത്തിന് പിന്നാലെ  നവാഗത സംവിധായകൻ പി.സി സുധീർ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ആനന്ദക്കല്യാണം എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസായി.മലയാള ചലച്ചിത്രങ്ങളിൽ പല തമിഴ് ഗാനങ്ങളും ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. ആ ശ്രേണിയിലേക്കാണ് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ നജീം അർഷാദിൻ്റയും പാർവ്വതിയുടെയും കാൽപനിക ശബ്ദ പിൻതുണയോടെ 'എൻ ശ്വാസക്കാറ്റേ' എന്ന തമിഴ് ഗാനം കടന്നു വന്നിരിക്കുന്നത്.

 ഈ  സിനിമയിലാണ് ദക്ഷിണേന്ത്യന്‍ ഗായിക സന മൊയ്തൂട്ടി  ആദ്യമായി ആലപിച്ചിരിക്കുന്നതും 
സീബ്ര മീഡിയയുടെ ബാനറില്‍ പി സി സുധീര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച  പ്രശസ്ത നടന്‍ അഷ്കര്‍ സൗദാനും കന്നഡ നടി അര്‍ച്ചനയും കേന്ദ്രകഥാപാത്രമാകുന്ന ആനന്ദകല്ല്യാണത്തിലെ ഈ തമിഴ് ഗാനം  രചിച്ചിരിക്കുന്നത്  രണ്ട് വനിതകൾ ചേർന്നാണ്. യുവ ഗാന രചയിതാവ് ബീബ.കെ.നാഥും സജിത മുരളീധരനും ചേർന്നാണ് രാജേഷ്ബാബു കെ ശൂരനാട് ഈണം നൽകിയ ഈ മെലഡി  ഗാനത്തിന് വരികളൊരുക്കിയത്.മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത താരങ്ങളുടെ ഫേസ് ബുക്ക് പേജിലൂടെയാണ് ഈ പാട്ട് റിലീസായത്.

ചലച്ചിത്ര പിന്നണി  ഗായകരായ എം ജി ശ്രീകുമാര്‍, ജ്യോത്സ്ന, ഹരിശങ്കർ, സുനില്‍കുമാര്‍ കോഴിക്കോട്, ശ്രീകാന്ത് കൃഷ്ണ എന്നിവരും നജീം അർഷാദിനും പാർവ്വതിക്കും പുറമെ പ്രമുഖ  ആനന്ദകല്ല്യാണത്തില്‍ പാടുന്നുണ്ട്. ഫാമിലി എന്‍ര്‍ടെയ്നറായ ആനന്ദകല്ല്യാണം സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ്.ഹൃദയഹാരികളായ ഒരുപിടി ഗാനങ്ങളാണ് ഈ ചിത്രം പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ പി.സി സുധീർ പറഞ്ഞു. അഷ്കര്‍ സൗദാന്‍, അര്‍ച്ചന, ബിജുക്കുട്ടന്‍, സുനില്‍ സുഗത, പ്രദീപ് കോട്ടയം, ശിവജി ഗുരുവായൂര്‍ , നീനാ കുറുപ്പ്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് അഭിനേതാക്കള്‍.

 

The second song of the movie Anandakalyanam has been released

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES