വിജയ്യെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം'. സയന്‍സ് ഫിക്ഷന്‍ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. വിജയ് ഇരട്ട വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്ലര് പുറത്തുവന്നിരിക്കുകയാണ്. ആക്ഷന്‍- ത്രില്ലര്‍ സയന്‍സ് ഫിക്ഷന്‍ ഴോണ്റെയില് ഒരുങ്ങുന്ന ചിത്രമായത് കൊണ്ടുതന്നെ വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ വിജയ് ആരാധകര്‍ നോക്കികാണുന്നത്.
ക്യാപ്റ്റന്‍ അമേരിക്ക സിവില്‍ വാര്, ക്യാപ്റ്റന്‍ മാര്‍വല്‍ എന്നീ ഹോളിവുഡ് ചിത്രങ്ങളില്‍ ഡി ഏയ്ജിങുമായി വിഎഫ്എക്സ് ചെയ്ത ലോല വിഎഫ്എക്സ് ആണ് ഗോട്ടിന് വേണ്ടിയും ഡി ഏയ്ജിങ്ങ് ചെയ്യുന്നതെന്ന് പ്രതീക്ഷയേകുന്ന കാര്യമാണ്.
ഇതിനായി വിജയ്യും സംഘവും കുറച്ച് ദിവസങ്ങള്‍ക്ക് മുന്നെ അമേരിക്കയിലേക്ക് തിരിച്ചത് വാര്‍ത്തയായിരുന്നു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കഥാപാത്രങ്ങളുടെ പ്രായം കുറച്ച് സിനിമയില്‍ അവതരിപ്പിക്കുന്നതാണ് ഡീ ഏയ്ജിങ്. എന്തായാലും മികച്ച ദൃശ്യനുഭവമാവും ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക.
സെപ്റ്റംബര്‍ 5-നാണ് ഗോട്ടിന്റെ വേള്‍ഡ് വൈഡ് റിലീസ്. പ്രശാന്ത്, പ്രഭു ദേവ, സ്നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി, മോഹന്‍, അജ്മല്‍ അമീര്‍, യോ?ഗി ബാബു, വിടിവി ?ഗണേഷ്, വൈഭവ്, പ്രേംഗി, അരവിന്ദ്, അജയ് രാജ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. എ. ജി. എസ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലിയോക്ക് ശേഷം എത്തുന്ന വിജയ് ചിത്രമെന്ന പ്രത്യേകതയും ഗോട്ടിനുണ്ട്.
യുവന് ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സയന്‍സ് ഫിക്ഷന്‍ ഴോണറിലുള്ള ചിത്രത്തിന് വേണ്ടി വിര്‍ച്വല്‍ പ്രൊഡക്ഷന്റെ ഭാഗയമായുള്ള സെറ്റ് വര്‍ക്കുകളുടെ ചിത്രങ്ങള്‍ വെങ്കട് പ്രഭു പങ്കുവെച്ചതും ഇതിനുവേണ്ടി വിജയ്യും സംവിധായകനും അമേരിക്ക സന്ദര്‍ശിച്ചതും വാര്‍ത്തകളിലിടം നേടിയിരുന്നു.