Latest News

ഗോവയില്‍ ന്യൂ ഇയര്‍ ആഘോഷിച്ച ചിത്രങ്ങള്‍ പങ്ക് വച്ച് നടി തമന്ന; നടി ആഘോഷനിമിഷങ്ങള്‍ പുറത്ത് വിട്ടത് വിജയ് വര്‍മ്മയുമായുള്ള ചുംബന രംഗം വൈറലായതിന് പിന്നാലെ

Malayalilife
 ഗോവയില്‍ ന്യൂ ഇയര്‍ ആഘോഷിച്ച ചിത്രങ്ങള്‍ പങ്ക് വച്ച് നടി തമന്ന; നടി ആഘോഷനിമിഷങ്ങള്‍ പുറത്ത് വിട്ടത് വിജയ് വര്‍മ്മയുമായുള്ള ചുംബന രംഗം വൈറലായതിന് പിന്നാലെ

ബോളിവുഡ് നടന്‍ വിജയ് വര്‍മ്മയും തമന്നയും തമ്മില്‍ പ്രണയം സംബന്ധിച്ച് അടുത്തിടെ വലിയ വാര്‍ത്തകളാണ് ആരാധകര്‍ കേട്ടത്. തമന്നയുടെ ജന്മദിനമായ ഡിസംബര്‍ 21ന് വിജയ് തമന്നയുടെ വസതിയില്‍ എത്തിയതാണ് ഇരുവരുടെയും ബന്ധം ചര്‍ച്ചയാക്കിയത് എങ്കില്‍. ഗോവയിലെ ന്യൂ ഇയര്‍ ആഘോഷവും, അതിനിടയില്‍ പുറത്തായ ചുംബന വീഡിയോയും അഭ്യൂഹങ്ങള്‍ ശക്തമാക്കി. 

ഇപ്പോഴിതാ, പ്രണയത്തിന്റെ സ്ഥീരികരണം എന്ന നിലയില്‍ തമന്ന ഗോവന്‍ ചിത്രങ്ങള്‍ ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ്.പക്ഷേ, ചിത്രത്തില്‍ വിജയയുടെ സാന്നിധ്യം പ്രകടമാകുന്നില്ല. കമന്റുകളില്‍ മറ്റും ആരാധകര്‍ ഇത് ചോദിക്കുന്നുണ്ട്.

വൈറലായ വീഡിയോയില്‍ വ്യക്തത കുറവായിരുന്നു. പക്ഷേ വിജയ് ധരിച്ച ഒരു വെളള ഷര്‍ട്ടും, തമന്ന ധരിച്ച പിങ്ക് ഡ്രസുമാണ് ആരാധകര്‍ അവരാണെന്ന് ഉറപ്പിച്ച പറയാന്‍ കാരണം. നേരത്തെ ഇരുവരും ഗോവയില്‍ ആണെന്ന ധരത്തില്‍ യാതൊരു ചിത്രങ്ങളോ വീഡിയോകളോ പോസ്റ്റ് ചെയ്തിരുന്നില്ല.

2005ല്‍ ചാന്ദ് സാ റോഷന്‍ ചെഹ്റ എന്ന ചിത്രത്തിലൂടെയാണ് തമന്ന അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് ഗനി, ബാബ്ലി ബൗണ്‍സര്‍, എഫ്-3, പ്ലാന്‍ എ പ്ലാന്‍ ബി എന്നിവയുള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ തിളങ്ങിയിരുന്നു. തമിഴ്, തെല്ലുങ്ക്, കന്നഡ ചിത്രങ്ങളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.


 

Tamannaah Bhatia posts pics of dreamy new year holiday in Goa

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES