ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ താര സുന്ദരിയാണ് തമന്ന ബാട്ടിയ. ഇന്നലെ താരത്തിന്റെ പിറന്നാളായിരുന്നു. തമിഴ് സിനിമ ലോകത്ത് ചുവടുറപ്പിച്ച് നിറഞ്ഞു നിന്ന് തിളങ്ങിയ തമന്ന തെലുങ്ക് ചിത്രങ്ങളിലും ഹിന്ദി ഭാഷാ ചിത്രങ്ങളിലും താരത്തിന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.മലയാളത്തിലേക്കും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. ദിലീപ് കേന്ദ്ര കഥാപാത്രമായി അവതരിക്കുന്ന ബാന്ദ്രയിലാണ് താരം എത്തുന്നത്.തമന്നയൂടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ഈ ദിവസം തന്നെ ചിത്രത്തിലെ താരത്തിന്റെ ലുക്കും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ തന്റെ പിറന്നാളാഘോഷത്തിന്റെ വീഡിയോ തമന്ന ഷെയര്‍ ചെയ്തതാണ് വൈറലായിരിക്കുന്നത്. ഇഷാ ഫൗണ്ടേഷനിലെ കുട്ടികള്‍ക്കൊപ്പം കേക്ക് മുറിച്ചാണ് തമന്ന പിറന്നാളാഘോഷിച്ചത്. താരം ചിത്രങ്ങളും വീഡിയോകളും എല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. യോഗ സെന്ററില്‍ എത്തിയ തമന്ന കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കുകയായിരുന്നു. താരത്തിന്റെ പിറന്നാള്‍ കേക്ക് ആയി കുട്ടികള്‍ തന്നെയാണ് തമന്നക്കായി കേക്ക് ഉണ്ടാക്കി നല്‍കിയത്. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല പിറന്നാളാണ് ഇതെന്നാണ് തമന്ന വീഡിയോയിലൂടെ പറഞ്ഞത്.
രാമലീലക്കുശേഷം ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര എന്ന ചിത്രത്തിലൂടെയാണ് തമന്ന മലയാള സിനിമ ലോകത്തേക്ക് ചുവട് വയ്ക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ തമന്നയും ദിലീപും കൊട്ടാരക്കര ക്ഷേത്രം സന്ദര്‍ശിച്ച ചിത്രങ്ങളും വീഡിയോകളും മുമ്പ് വൈറലായിരുന്നു. വിനായക അജിത് നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്.