Latest News

ഡോക്ടര്‍മാര്‍ മുതല്‍ ബിസിസ്സുകാര്‍ വരെ നിരവധി പേരുമായി ഇതിനകം തന്റെ വിവാഹം പലരും നടത്തിക്കഴിഞ്ഞു;ശരിക്കും വിവാഹം കഴിക്കുമ്പോള്‍ എന്താണ് സംഭവിക്കുക എന്നറിയില്ല;ഊഹാപോഹങ്ങള്‍ വന്നുകൊണ്ടേയിരിക്കും;ബോളിവുഡ് താരം വിജയ് ശര്‍മയുമായുളള പ്രണയ വാര്‍ത്തകളോട് പ്രതികരിച്ച് തമന്ന 

Malayalilife
 ഡോക്ടര്‍മാര്‍ മുതല്‍ ബിസിസ്സുകാര്‍ വരെ നിരവധി പേരുമായി ഇതിനകം തന്റെ വിവാഹം പലരും നടത്തിക്കഴിഞ്ഞു;ശരിക്കും വിവാഹം കഴിക്കുമ്പോള്‍ എന്താണ് സംഭവിക്കുക എന്നറിയില്ല;ഊഹാപോഹങ്ങള്‍ വന്നുകൊണ്ടേയിരിക്കും;ബോളിവുഡ് താരം വിജയ് ശര്‍മയുമായുളള പ്രണയ വാര്‍ത്തകളോട് പ്രതികരിച്ച് തമന്ന 

ന്നിലധികം പൊതു വേദികളില്‍ തെന്നിന്ത്യന്‍ നായിക തമന്ന ഭാട്ടിയയും ബോളിവുഡ് നടന്‍ വിജയ് ശര്‍മയും എത്തിയതോടെ ഇരുവരുടെയും പ്രണയവാര്‍ത്ത ഗോസിപ്പുകോളങ്ങളില്‍ ഇടംപിടിച്ചിരുന്നു. ഒന്നിലധികം വേദികളില്‍ ഇരുവരെയും ഒരുമിച്ച് കണ്ടതാണ് വാര്‍ത്ത പ്രചരിക്കാനുളള പ്രധാന കാരണം. 
ഇപ്പോഴിതാ വിജയ് ശര്‍മയുമായി പ്രണയത്തിലാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് തമന്ന. 

ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് തമന്ന ഇത്തരം വാര്‍ത്തകളോട് പ്രതികരിച്ചത്. സിനിമാ ലോകത്ത് നടന്മാരേക്കാള്‍ നടിമാരാണ് ഇത്തരം ഗോസിപ്പ് വാര്‍ത്തകളില്‍ കൂടുതല്‍ അകപ്പെടുന്നതെന്ന് തമന്ന പറയുന്നു.ഇതെന്തു കൊണ്ടാണെന്ന് അറിയില്ല, പക്ഷേ, നടിമാര്‍ യഥാര്‍ത്ഥത്തില്‍ വിവാഹിതരാകുന്നതിനു മുമ്പ് തന്നെ നിരവധി തവണ ഗോസിപ്പുകളില്‍ വിവാഹിതരായിട്ടുണ്ടാകും. എല്ലാ വെള്ളിയാഴ്ച്ചയും തങ്ങളുടെ വിവാഹം നടക്കുന്നുവെന്നാണ് തമന്ന തമാശരൂപേണ പറഞ്ഞത്. ഡോക്ടര്‍മാര്‍ മുതല്‍ ബിസിസ്സുകാര്‍ വരെ നിരവധി പേരുമായി ഇതിനകം തന്റെ വിവാഹം പലരും നടത്തിക്കഴിഞ്ഞുവെന്നും  ഇപ്പോള്‍ തന്നെ കുറേയധികം തവണ താന്‍ വിവാഹം കഴിച്ചു കഴിഞ്ഞെന്നും താരം പറഞ്ഞു. ഇനി ശരിക്കും വിവാഹം കഴിക്കുമ്പോള്‍ എന്താണ് സംഭവിക്കുക എന്നറിയില്ല, ആളുകള്‍ക്ക് അതില്‍ എന്തെങ്കിലും താത്പര്യം തോന്നുകയോ, അല്ലെങ്കില്‍ അതും ഗോസിപ്പാണെന്ന് കരുതുമോ എന്നാണ് സംശയം. തമന്ന പറഞ്ഞു. 

വിജയ് വര്‍മയുമായുള്ള ബന്ധത്തെ കുറിച്ച് തമന്ന പറഞ്ഞത് ഇങ്ങനെ, തങ്ങള്‍ ഇരുവരും ഒന്നിച്ച് ഒരു സിനിമ ചെയ്തിട്ടുണ്ട്. ഇത്തരം ഊഹാപോഹങ്ങള്‍ വന്നുകൊണ്ടേയിരിക്കും. അതിനെല്ലാം മറുപടി കൊടുക്കേണ്ടതിന്റെ കാര്യമില്ല. ഇതിനെ കുറിച്ച് കൂടുതലൊന്നും പറയാനുമില്ലെന്നാണ് നടി പങ്ക് വച്ചത്.

Tamanna said on love discussion with Vijay Burma

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES