Latest News

ഐ ഡോണ്‍ട് ലിവ് ഇന്‍ യുവര്‍ റിയാലിറ്റി! സസ്‌പെന്‍സ് നിലനിര്‍ത്തി വീണ്ടും ട്രാന്‍സ് ട്രെയിലറെത്തി; ഫഹദ് നസ്രിയ ദമ്പതികള്‍ ഒന്നിക്കുന്ന അന്‍വര്‍ റഷീദ് ചിത്രത്തിന്റെ ട്രെയിലര്‍ ട്രെന്റിങില്‍ ഒന്നാമത്

Malayalilife
 ഐ ഡോണ്‍ട് ലിവ് ഇന്‍ യുവര്‍ റിയാലിറ്റി! സസ്‌പെന്‍സ് നിലനിര്‍ത്തി വീണ്ടും ട്രാന്‍സ് ട്രെയിലറെത്തി; ഫഹദ് നസ്രിയ ദമ്പതികള്‍ ഒന്നിക്കുന്ന അന്‍വര്‍ റഷീദ് ചിത്രത്തിന്റെ ട്രെയിലര്‍ ട്രെന്റിങില്‍ ഒന്നാമത്

ഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സിന്റെ ഔദ്യോഗിക ട്രെയ്ലര്‍ പുറത്തെത്തി. വിവാഹശേഷം ഫഹദിനൊപ്പം നസ്രിയ വീണ്ടും വേഷമിടുന്നുവെന്ന പ്രത്യേകതയോടെ എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ ട്രെന്റിങില്‍ ഒന്നാം സ്ഥാനത്ത് ആണ് ഉള്ളത്.

ഫഹദ് ഫാസിലിന്റെ കരിയറിലെ വ്യത്യസ്തമായ കഥാപാത്രം തന്നെയാകും 'ട്രാന്‍സി'ലേതെന്ന് ഉറപ്പിക്കുന്നതാണ് ട്രെയിലര്‍. വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കറായാണ് ഫഹദ് സിനിമയിലെത്തുന്നത്. വിവിധ ഗെറ്റപ്പുകളിലാണ് ഫഹദ് ചിത്രത്തിലെത്തുന്നത്.

ഫെബ്രുവരി 20നാണ് ചിത്രം തിയേറ്ററുകളിലെത്തുക.  14ന് റിലീസ് തീയതി നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് നീട്ടി വെക്കുകയായിരുന്നു. ചിത്രത്തിലെ എട്ട് മിനിറ്റോളം വരുന്ന രംഗങ്ങള്‍ മതവികാരം വ്രണപ്പെടുത്തവയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് ദേശീയ സെന്‍സര്‍ ബോര്‍ഡിലെ റിവൈസിംഗ് കമ്മിറ്റിയുടെ പരിഗണനയിലേക്ക് ചിത്രം എത്തി.  ഹൈദാരാബാദില്‍ ദേശീയ സെന്‍സര്‍ ബോര്‍ഡിലെ റിവൈസിംഗ് കമ്മിറ്റിക്ക് മുന്‍പാകെ ട്രാന്‍സ് പ്രദര്‍ശിപ്പിക്കുകയും. ഒരു രംഗം പോലും കട്ട് ചെയ്യാതെ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് അനുമതി നല്‍കുകയുമായിരുന്നു. 

വിന്‍സെന്റ് വടക്കന്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അമല്‍ നീരദ് ആണ്. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സംവിധായകന്‍ തന്നെയാണ് നിര്‍മ്മാണംതമിഴിലെ പ്രമുഖ സംവിധായകന്‍ ഗൗതം മേനോനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി, സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ എന്നിവരും കഥാപാത്രങ്ങളായെത്തുന്നുണ്ട്.

TRANCE Malayalam Movie 4K Official Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES