Latest News

തണ്ണീര്‍മത്തന്‍ അങ്കമാലി ഡയറീസ് താരം വിവാഹിതയായി; ബിന്നി റിങ്കിയുടെ വിവാഹചിത്രങ്ങള്‍ 

Malayalilife
 തണ്ണീര്‍മത്തന്‍ അങ്കമാലി ഡയറീസ് താരം വിവാഹിതയായി; ബിന്നി റിങ്കിയുടെ വിവാഹചിത്രങ്ങള്‍ 

2020 മലയാളസിനിമയില്‍ കല്യാണക്കാലമായിരുന്നു. ഇപ്പോള്‍ വര്‍ഷം അവസാനിക്കുമ്പോള്‍ സിനിമാലോകത്ത് നിന്നും മറ്റൊരു കല്യാണ വിശേഷമാണ് എത്തുന്നത്. അങ്കമാലി ഡയറീസ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, ജനമൈത്രി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി ബിന്നി റിങ്കി ബെഞ്ചമിന്‍ വിവാഹിതയായി. സിനിമ മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന അനൂപ് ലാലാണ് വരന്‍. കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ച് സുഹൃത്തുക്കള്‍ക്കായി റിസപ്ഷന്‍ ഒരുക്കിയിരുന്നു.

പ്രശസ്ത സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെയായിരുന്നു റിങ്കി മലയാള സിനിമയിലേക്ക് കടന്നു വന്നത്.നായകനായ അന്റണി വര്‍ഗീസിന്റെ രണ്ടാമത്തെ നായിക സഖിയെന്ന് വേഷമാണ് റിങ്കി ആദ്യമായി അവതരിപ്പിക്കുന്നത്. ഷൈജു കുറിപ്പ് നായകനായ ജനമൈത്രയില്‍ നായിക തുല്യമായ കഥാപാത്രവും റിങ്കി അവതരിപ്പിച്ചു.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തില്‍ അധ്യാപികയുടെ വേഷത്തിലാണ് താരം എത്തിയത്. കൊല്ലം സ്വദേശിയായ ബിന്നി റിങ്കി ബെഞ്ചമിന്‍ ഇപ്പോള്‍ കൊച്ചിയില്‍ താമസം. കൊല്ലം മൗണ്ട് കാര്‍മല്‍ കോണ്‍വെന്റ് സ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്ന് കോയമ്പത്തൂര്‍ സിഎംഎസ് കോളേജില്‍ നിന്നും ലിറ്ററേച്ചറില്‍ ബിഎ ബിരുദവും എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ലിറ്ററേച്ചറില്‍ എംഎ ബിരുദാനന്തര ബിരുദവും നേടി. മുദ്ര സെന്റര്‍ ഫോര്‍ ഡാന്‍സ് കൊച്ചിയില്‍ നിന്നും ബിന്നി കഥക് നൃത്തം അഭ്യസിച്ചിട്ടുണ്ട്  

THANEERMATHAN DINANGAL ACTRESS BINNY RINKY GOT MARRIED

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക