Latest News

കണ്ട് മുട്ടിയത് ആറ് വര്‍ഷം മുമ്പ് കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ; കാസര്‍കോട്ടുകാരിയായ ശ്രീവിദ്യയും തിരുവനന്തപുരത്തുകാരനായ രാഹുലും പ്രണയം വിവാഹത്തിലെത്തിയ കഥ പങ്ക് വക്കുമ്പോള്‍

Malayalilife
 കണ്ട് മുട്ടിയത് ആറ് വര്‍ഷം മുമ്പ് കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ; കാസര്‍കോട്ടുകാരിയായ ശ്രീവിദ്യയും തിരുവനന്തപുരത്തുകാരനായ രാഹുലും പ്രണയം വിവാഹത്തിലെത്തിയ കഥ പങ്ക് വക്കുമ്പോള്‍

സ്റ്റാര്‍ മാജിക് പരിപാടിയിലൂടെയാണ് നടി ശ്രീവിദ്യ ശ്രദ്ധേയയാവുന്നത്. ബിനു അടിമാലിയ്ക്കൊപ്പമുള്ള കോംബോ സീനുകളില്‍ ശ്രീവിദ്യ തിളങ്ങിയിരുന്നു. പിന്നീട് സിനിമകളിലും മറ്റ് വെബ് സീരിസുകളിലുമൊക്കെ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ് നടി. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മിനിസ്‌ക്രീനിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് ശ്രീവിദ്യ മുല്ലച്ചേരി. താരത്തിന്റെ നിഷ്‌കളങ്കമായ സംസാരത്തിനും ചിരിക്കുമെല്ലാം ആരാധകര്‍ ഏറെയാണ്. സ്റ്റാര്‍ മാജിക് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക പ്രിയം നേടിയ താരം കൂടിയാണ് ശ്രീവിദ്യ. ഇപ്പോള്‍ ശ്രീവിദ്യയുടെ ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും ഒരു സന്തോഷവാര്‍ത്ത കഴിഞ്ഞദിവസം എത്തിയിരുന്നു. ശ്രീവിദ്യ ഏറെ കാലത്തെ പ്രണയത്തിനു ഒടുവില്‍ വിവാഹിതയാകാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ശ്രീവിദ്യയുടെയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രന്റെയും വിവാഹനിശ്ചയം നടന്നത്. ഇതിന് പിന്നാലെ തന്നെ ഇവരുടെ പ്രണയത്തെ കുറിച്ചുള്ള ചോദ്യവും ആരാധകര്‍ ഉന്നയിക്കുന്നുണ്ട്. 100 സംശയങ്ങള്‍ തന്നെയാണ് ഇവരുടെ പ്രണയത്തിന് പിന്നാലെ വരുന്നത്. 

കാസര്‍കോട്ടുകാരിയും തിരുവനന്തപുരത്തുകാരനും എങ്ങനെയാണ് കണ്ടുമുട്ടിയത് എന്നാണ് ഭൂരിഭാഗം പേരും ചോദിച്ചത്. എന്നാല്‍ കഴിഞ്ഞദിവസം ഇവരുടെ എന്‍ഗേജ്‌മെന്റ് കണ്ടാല്‍ അറിയാം ഇവരുടെ കഥ. എന്‍ഗേജ്‌മെന്റിന്റെ ടൈറ്റില്‍ പോലും ഇതിനെക്കുറിച്ചായിരുന്നു. വെന്‍ കാസര്‍ഗോഡ് ആന്‍ഡ് തിരുവനന്തപുരം മീറ്റ്‌സ് കൊച്ചി എന്നായിരുന്നു ഇവരുടെ എന്‍ഗേജ്‌മെന്റ് ടൈറ്റില്‍. അതായത് കാസര്‍കോട്ടുകാരിയായ ശ്രീവിദ്യയും തിരുവനന്തപുരത്തുകാരനായ രാഹുലും കണ്ടുമുട്ടിയത് കൊച്ചിയില്‍ വച്ചാണ് എന്നാണ് ഇവരുടെ പ്രണയ സൂചന. പിന്നീട് വിവാഹനിശ്ചയത്തിനുശേഷം മാധ്യമങ്ങളുടെ മുന്നിലെത്തി ഇവരുടെ പ്രണയകഥ ശ്രീവിദ്യ പറയുകയും ചെയ്തു. ആറു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ആണ് ഇവര്‍ വിവാഹിതരാവാന്‍ തീരുമാനിച്ചിരിക്കുന്നത്. ആറു വര്‍ഷവും വളരെ രഹസ്യമായി തന്നെ ഇവരുടെ ഈ ബന്ധം മുന്നോട്ടു കൊണ്ടു പോവുകയായിരുന്നു എന്ന് ഇവര്‍ തന്നെ വെളിപ്പെടുത്തി. 

ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊച്ചിയില്‍ ഒരു പ്രോഗ്രാമിന് വേണ്ടി കണ്ടുമുട്ടിയതാണ് ഇരുവരും. അവിടുന്ന് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് മാറുകയും ആറു വര്‍ഷം ആ പ്രണയം ഉള്ളില്‍ കൊണ്ട് നടക്കുകയും ചെയ്തു. അവസാനം വിവാഹാലോചനകളും വിവാഹ പ്രായവും അടുത്തപ്പോള്‍ വീട്ടിലേക്ക് പറയുകയും, പ്രതീക്ഷ പോലെ ഒന്നും നടന്നില്ല എന്നും ശ്രീവിദ്യ പറയുന്നു. വീട്ടില്‍ പറയുമ്പോള്‍ സാധാരണ വലിയ പൊട്ടലും ചീറ്റലും ഒക്കെ കാണുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. വീട്ടുകാര്‍ നേരിട്ട് സമ്മതിക്കുകയായിരുന്നു. വിവാഹനിശ്ചയം എത്തിനില്‍ക്കുന്നു എന്നും വലിയൊരു പ്രണയസഫല്യവും സ്വപ്ന സാക്ഷാത്കാരവുമാണ് ഇതൊന്നും ഇവര്‍ രണ്ടുപേരും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിവാഹം നിശ്ചയത്തിനുശേഷം പറഞ്ഞു. ആറു വര്‍ഷങ്ങളുടെ കാത്തിരിപ്പ് തന്നെയാണ് ഞങ്ങള്‍ക്ക് ഇപ്പോള്‍ നടന്നതെന്നും അതില്‍ വളരെയധികം സന്തോഷിക്കുന്നു എന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇരുവരും പറഞ്ഞു. 


രാഹുലുമിയിട്ടുള്ള ചിത്രങ്ങള്‍ മുന്‍പും ശ്രീവിദ്യാ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. യൂട്യൂബ് ചാനലിലൂടെ എന്‍ഗേജ്‌മെന്റിനു മുന്‍പ് തന്നെ വീഡിയോയും പങ്കുവെച്ചു. അതുകൊണ്ടുതന്നെ ആരാധകര്‍ എല്ലാവരും എന്‍ഗേജ്‌മെന്റ് കാണാന്‍ കാത്തിരിക്കുകയായിരുന്നു. ഒപ്പം ഇവരുടെ പ്രണയകഥയെ കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിക്കും എന്ന് ആരാധകര്‍ തന്നെ പ്രതീക്ഷിച്ചു. അങ്ങനെയായിരുന്നു കഴിഞ്ഞദിവസം കാസര്‍കോട്ടെ ഒരു റിസോര്‍ട്ടില്‍ വച്ച് ആഡംബരപ്രദമായി ഇവരുടെ വിവാഹനിശ്ചയചടങ്ങ് നടന്നത്. നടന്‍ സുരേഷ് ഗോപിയുടെ 251-ാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് രാഹുല്‍ രാമചന്ദ്രനാണ്. ഇതുവരെ ടൈറ്റില്‍ വെളിപ്പെടുത്തിയിട്ടില്ലാത്ത സിനിമയുടെ ഫസ്റ്റ്ലുക്ക് വൈറലായിരുന്നു. 2016ല്‍ പുറത്തിറങ്ങിയ കാംപസ് ഡയറി എന്ന സിനിമയിലൂടെയാണ് ശ്രീവിദ്യ മുല്ലച്ചേരി അഭിനയത്തിലേക്ക് എത്തിയത്.

പിന്നീട് ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന മമ്മൂട്ടി ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തു. ഒരു പഴയ ബോംബ് കഥ, മാഫിഡോണ, നൈറ്റ് ഡ്രൈവ്, എസ്‌കേപ്പ്, സത്യം മാത്രമെ ബോധിപ്പിക്കൂ എന്നിവയാണ് ശ്രീവിദ്യ അഭിനനയിച്ച് തിയേറ്ററുകളിലെത്തിയ മറ്റ് സിനിമകള്‍. കാസര്‍ഗോഡുകാരിയായ ശ്രീവിദ്യ ബിഹൈന്‍വുഡ്സിന്റെ ജസ്റ്റ് മാരീഡ് തിങ്സെന്ന വെബ്സീരിസില്‍ നായിക വേഷവും ചെയ്തിരുന്നു. സ്‌കൂളിലും കോളജിലും മോണോ ആക്ട്, കഥാപ്രസംഗം, നാടകം തുടങ്ങിയ പരിപാടികളിലെല്ലാം സജീവമായിരുന്നു ശ്രീവിദ്യ.

നാട്ടില്‍ കേരളോത്സവത്തിന് യൂത്ത് ക്ലബ് പെരുമ്പളയെ പ്രതിനിധീകരിച്ചും വിവിധ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. സ്റ്റാര്‍ മാജിക്ക് കണ്ട് പലരും എന്നോട് പറയുന്ന കാര്യമാണ് പഴയ ശ്രീവിദ്യയെ ഷോയില്‍ മിസ് ചെയ്യുന്നുവെന്നത്. സ്റ്റാര്‍ മാജിക്കിലെ എന്റെ പെരുമാറ്റങ്ങളില്‍ വ്യത്യാസം വന്നതായും പലരും പറഞ്ഞ് ഞാന്‍ കേട്ടു. ഒരുപാട് പേര്‍ ഇതേ കുറിച്ച് ചോദിക്കുകയും ചെയ്തിരുന്നു. ഞാന്‍ ഒതുങ്ങിയിരുന്നിട്ടില്ല. സ്റ്റാര്‍ മാജിക്കില്‍ യാതൊരു വിധ പ്രശ്നങ്ങളുമില്ല. പഴയ ശ്രീവിദ്യയാകാന്‍ പരമാവധി ശ്രമിക്കാം. പക്ഷെ ആളുകള്‍ എന്താണ് അങ്ങനെ ചോദിക്കുന്നതെന്ന് എനിക്കറിയില്ല.

എന്റെ ചേട്ടന്‍ എനിക്ക് അച്ഛനെപ്പോലെയാണ്. എല്ലാ കാര്യങ്ങളിലും സപ്പോര്‍ട്ടാണ്. ഞാന്‍ വീട്ടിലില്ലെങ്കിലും അമ്മയ്ക്ക് എന്നെ മിസ് ചെയ്യില്ല കാരണം എന്റെ വേറൊരു വേര്‍ഷനാണ് എന്റെ ഏട്ടത്തിയമ്മ. ജസ്റ്റ് മാരീഡ് തിങ്സിന്റെ പുതിയ സീസണ്‍ ഉടനെ വരും. ഡേറ്റ് പ്രശ്നം കാരണം ഷൂട്ട് വൈകിയതാണ്. എന്റെ ഭാവി വരനെ കുറിച്ചുള്ള എല്ലാ വിശേഷങ്ങളും നിങ്ങളോട് പങ്കുവെക്കണമെന്നുണ്ട്. അദ്ദേഹം കാമറയ്ക്ക് മുന്നില്‍ വരാന്‍ വളരെ അധികം മടിയുള്ള ഒരാളാണ്. പക്ഷെ ഞാന്‍ വൈകാതെ അദ്ദേഹത്തേയും ഉള്‍പ്പെടുത്തി വീഡിയോ ചെയ്യും. അന്ന് കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെക്കുന്നതായിരിക്കും എന്ന് ശ്രീവിദ്യ വെളിപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് വിവാഹ നിശ്ച ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്

Sreevidya Mullachery Engagement

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക