ബോളിവുഡ് സൂപ്പര്‍ താരം ആമീര്‍ ഖാന്റെ മകള്‍ ഇറ ഖാന്റെ, ജന്മ ദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിങ് പൂളിനരികിലായിരുന്നു ഇറ പിറന്നാള്‍ ആഘോഷിച്ചത്. ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ നിരവധിപ്പേരാണ് സാമൂഹ മാധ്യമങ്ങളില്‍ ഇറയെ വിമര്‍ശിച്ച് രംഗത്ത് വന്നത്.
സംഭവം ചര്‍ച്ചയായതോടെ ഇറയെ പിന്തുണച്ച് നിരവധിപേര്‍ എത്തി. അതില്‍ ഗായികയും ഗാന രചയിതാവുമായ സൊനാ മഹാപത്രയുടെ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഇറ മുതിര്‍ന്ന ഒരു സ്ത്രീയാണ് എന്നും അതുകൊണ്ട് തന്നെ അവള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പിതാവിന്റെ അനുവാദം ആവശ്യമില്ലെന്നും സോന മഹാപത്ര തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചു.
എല്ലാ ആളുകളും ദയവായി ശ്രദ്ധിക്കുക. ഇറ വളരെ സ്വതന്ത്രമായി ചിന്തിക്കുന്ന മുതിര്‍ന്ന സ്ത്രീയാണ്. അവള്‍ക്ക് 25 വയസ്സുണ്ട്.. അവളുടെ ജീവിതത്തില്‍ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിന് അവളുടെ അച്ഛന്റെയോ നിങ്ങളുടെയോ അംഗീകാരം ആവശ്യമില്ല. മാറി പോകൂ. നിങ്ങളുടെ രാഷ്ട്രീയം സൂര്യന് പ്രകാശിക്കാത്തിടത്ത് പറയൂ. സോന മഹാപത്ര പറയുന്നു.
ബിക്കിനി സംസ്കാരത്തിന് ചേരുന്ന വസ്ത്രമല്ലെന്നും, പിതാവിന് മുന്നില്‍ മകള്‍ അല്‍പ്പവസ്ത്രധാരിയായി നില്‍ക്കുന്നത് അരോചകമാണെന്നുമായിരുന്നു ഉയര്‍ന്ന പ്രധാന വിമര്‍ശനങ്ങള്‍
മകളുടെ പിറന്നാള്‍ ആഘോഷത്തില്‍ ആമിര്‍ ഖാനും മുന്‍ഭാര്യ റീന ദത്തയും ഒത്തു ചേര്‍ന്നിരുന്നു. സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിങ് പൂളിനരികിലായിരുന്നു ഇറയുടെ പിറന്നാള്‍ ആഘോഷം. കേക്ക് മുറിക്കുമ്പോള്‍ തൊട്ടരികിലായി ആമിറിനെയും റീനയെയും കാണാം. ആമിര്‍-കിരണ്‍ റാവു ബന്ധത്തില്‍ ജനിച്ച മകന് ആസാദ് റാവുവും ഒപ്പമുണ്ടായിരുന്നു.
ഫിറ്റ്നസ് പരിശീലകനും ഇറയുടെ കാമുകനുമായ നൂപുര്‍ ശിഖരേ, ആമിറിന്റെ രണ്ടാം ഭാര്യയും സംവിധായികയുമായ കിരണ്‍ റാവു എന്നിവരും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.