എല്ലാക്കാലത്തും വിവാദങ്ങള്‍ പിന്തുടരുന്ന നടനാണ് സല്‍മാന്‍ ഖാന്‍. ഇവയില്‍ പ്രധാനയും ബന്ധങ്ങളുടെ പേരില്‍ തന്നെയാണ് സല്‍മാന്‍ ഗോസിപ്പുകളില്‍ ഇടം നേടിയിട്ടുള്ളത്. പ്രേമബന്ധങ്ങളുടെ പേരില്‍ പില വിവാദങ്ങളിലും സല്‍മാന്‍ ഖാന്‍ ചെന്നു ചാടിയിട്ടുണ്ട്. ഇപ്പോഴിതാ സല്‍മാന്‍ ഖാനെതിരെ പീഡന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരത്തിന്റെ മുന്‍ കാമുകിയും നടിയുമായ സോമി അലി. സല്‍മാന്‍ ഖാനുമായി പ്രണയത്തിലായിരുന്ന എട്ട് വര്‍ഷങ്ങള്‍ തനിക്ക് എങ്ങനെ ആയിരുന്നവെന്ന് സോമി അലി ഇന്‍സ്റ്റ്ഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
അഭിനയത്തിന് ഏതാണ്ട് വിരാമമിട്ടതിന് സമാനമാണ് ഇപ്പോള്‍ സോമി അലിയുടെ ജീവിതം. സാമൂഹികപ്രവര്‍ത്തനങ്ങളില്‍ സജീവവുമാണ് സോമി.
മുമ്പ് പലപ്പോഴായി സല്‍മാനില്‍ നിന്ന് താന്‍ നേരിട്ട പീഡനങ്ങളെന്ന പേരില്‍ പല കാര്യങ്ങളും സോമി വെളിപ്പെടുത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയും ഇക്കാര്യങ്ങള്‍ ഇവര്‍ മുമ്പ് പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം പിന്നീട് ഡിലീറ്റ് ചെയ്തുകളയുകയാണ് ചെയ്തിട്ടുള്ളത്.
എന്തുകൊണ്ടാണ് ഇത്തരം പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്ത് കളയുന്നതെന്നും, സല്‍മാനുമൊത്തുള്ള എട്ട് വര്‍ഷങ്ങള്‍ തനിക്ക് എങ്ങനെ ആയിരുന്നുവെന്നുമാണ് സോമി ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഒരു എന്‍ജിഒയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരിക്കെ വളരെ മോശമായ കാര്യങ്ങള്‍ എഴുതി തന്റെ പേജുകളില്‍ വയ്ക്കുന്നതിലുള്ള ബുദ്ധിമുട്ടാണ് പലപ്പോഴും സല്‍മാനെതിരായ വെളിപ്പെടുത്തലുകള്‍ പിന്‍വലിക്കാന്‍ കാരണമായിട്ടുള്ളതെന്ന് ഇവര്‍ പറയുന്നു.
സല്‍മാനുമൊത്ത് ചെലവഴിച്ച എട്ടുവര്‍ഷങ്ങളാണ് ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയം. വര്‍ഷങ്ങളോളം പരസ്യമായി എന്നെ കാമുകിയാി അംഗീകരിക്കാന്‍ സല്‍മാന്‍ തയ്യാറായില്ല. ഒടുവില്‍ തയ്യാറായപ്പോള്‍ സുുൃത്തുക്കളുടെയും മറ്റുള്ളവരുടെയും മുന്നില്‍ വച്ച് അപമാനിക്കുകയും ശകാരിക്കുകയും ചെയ്തു. എന്നോട് ഇങ്ങനെയൊക്കെ ചെയ്യുന്നത് കൊണ്ട് ഞാനും മറ്റ് ബന്ധങ്ങളിലേക്ക് പോയി. അതില്‍ പശ്ചാത്താപവും ഇല്ല. എന്നെ സ്‌നേഹിക്കുന്ന ആരെയെങ്കിലും വേണമായിരുന്നു. എന്നാല്‍ പല പുരുഷന്‍മാരും അത് മുതലെടുത്തു. ആ പ്രായത്തില്‍ അത് മനസിലാക്കാന്‍ കഴിഞ്ഞില്ല ഇതേക്കുറിച്ച് അറിഞ്ഞപ്പോ( സല്‍മാന്‍ ഖാന്‍ ക്രൂരമായി തല്ലി. സല്‍മാന്റെ സെക്‌സിസ്റ്റ് മനോഭാവം അന്ന് വേണ്ടുവോളം അനുഭവിച്ചു വെന്നും സോമി അലി കുറിച്ചു.
താനിപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ ആദ്യമായി പറയുന്നതല്ലെന്നും ഇത് മുമ്പ് പലപ്പോഴും വാര്‍ത്തകളില്‍ തന്നെ വന്നിട്ടുള്ളതാണെന്നും സോമി കൂട്ടിച്ചേര്‍ക്കുന്നു. സോമി അലിക്ക് ശേഷം നടി സംഗീത ബിജ്‌ലാനി, കത്രീന കെയ്ഫ്, ഐശ്വര്യ റായ് എന്നീ താരങ്ങളുമായും സല്‍മാന്റെ പേരുകളുയര്‍ന്ന് കേട്ടു. നിലവില്‍ മോഡലായ ലൂലിയ വാഞ്ചറുമായി സല്‍മാന്‍ ഡേറ്റിംഗിലാണെന്നതാണ് പുതിയ ഗോസിപ്പുകള്‍.