മലയാളികളുടെ മുഴുവൻ സ്നേഹവും ഒരൊറ്റ പാട്ടുകൊണ്ട് നേടിയെടുത്ത താരമാണ് നഞ്ചമ്മ. അയ്യപ്പനും കോശിയും’ എന്നചിത്രത്തിലെ കലക്കാത്ത എന്ന് തുടങ്ങുന്ന താരത്തിന്റെ ഗാനമാണ് ഏറെ ശ്രദ്ധ നേടുകയും ചെയ്‌തു. ലോക്ക് ഡൌൺ കാലത്ത് ആരാധകർക്കിടയിൽ സ്വന്തമായി ഒരു യൂട്യൂബ് ചാനലുമായി താരം എത്തിയിരുന്നു. എന്നാൽ ഇപ്പോഴത്തെ തന്റെ ജീവിതത്തെ കുറിച്ച് നഞ്ചിയമ്മ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തത്തിലൂടെ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
അയ്യപ്പനും കോശിയിലും അഭിനയിച്ചതിന് 50000 രൂപയായിരുന്നു പ്രതിഫലമായി ലഭിച്ചത്. എന്നാൽ ഇപ്പോൾ പരിപാടിക്ക് പോകുമ്പോൾ ആയിരമോ രണ്ടായിരമേ കിട്ടും. ഇപ്പോൾ അഭിനയിക്കാൻ പോകുന്നതിന് മുൻപ് ഇത്ര പൈസ വേണമെന്ന് പറയും. എന്റെ പണിയൊക്കെ വിട്ട് പശുവിനെയും ആടിനെയുമൊക്കെ മറന്നിട്ട് വേണ്ടേ അഭിനയിക്കാന്‍ പോവാന്‍.
പരിപാടിക്ക് പോവുമ്പോള്‍ കിട്ടുന്ന തുക ചെലവിനെടുക്കും. ആ കിട്ടുന്ന പൈസക്കുളള സാധനങ്ങള്‍ വാങ്ങും. അരി ഗവണ്‍മെന്റ് തരും. എന്നാലും ബാക്കി സാധനങ്ങള്‍ വാങ്ങണ്ടേ. മുമ്പ് തൊഴിലുറപ്പ് പണിക്ക് പോകുമായിരുന്നു. സിനിമയില്‍ കണ്ടതിന് ശേഷം അവരെന്നെ ജോലിക്ക് എടുക്കാതെയായി. നീ പണിയെടുത്താല്‍ ഞങ്ങളെ പഞ്ചായത്തിലൊക്കെ ചീത്തപറയുമെന്ന് പറയും. അങ്ങനെ ആ പണിയും പോയി. പിന്നെ കണക്കു പറഞ്ഞ് പൈസ വാങ്ങിയില്ലെങ്കില്‍ എങ്ങനെ ജീവിക്കും. എന്നും നഞ്ചിയമ്മ അഭിമുഖത്തിലൂടെ വെളിപ്പെടുത്തുകയും ചെയ്തു.