യുവഗായകരില്‍ ഏറെ ശ്രദ്ധേയയായ ഗായികയാണ് മഞ്ജരി. ചലച്ചിത്ര പിന്നണി ഗായിക എന്നതിനപ്പുറം യുവതലമുറയില്‍ അറിയപ്പെടുന്ന ഹിന്ദുസ്ഥാനി സംഗീതഞ്ജ കൂടിയാണ് മഞ്ജരി.2005 ല്‍ പൊന്‍മുടി പുഴയോരത്ത് എന്ന സിനിമയില്‍ ഒരു ചിരി കണ്ടാല്‍ എന്നു തുടങ്ങുന്ന ഗാനത്തിലൂടെ പിന്നണിഗാനരംത്തേക്ക് മഞ്ജരി കടന്നു വരുന്നത്.രസതത്രം എന്ന ചിത്രത്തിലെ ആറ്റിന്‍കര എന്ന പാട്ടിന് 2006ല്‍ മികച്ച നട്ിക്കുന്ന പുരസ്‌ക്കാാരം താരത്തിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് താരം വിവാഹിതയായിരിക്കുകയാണ്. ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ
മഞ്ജരി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാവുന്നത്.
ഞാൻ ഒട്ടും മോഡേണായിരുന്നില്ല. ഷാളോക്കെ മൂടി ആയിരുന്നു എന്റെ നടപ്പ്, മൂടിക്കെട്ടി പാട്ട് പാടുന്ന കുട്ടി എന്നാണ് എന്നെ വിളിച്ചിരുന്നത്. ഉപരിപഠനത്തിനു വേണ്ടി മുംബയിൽ പോയത് എന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ചിന്താഗതിയിൽ ഒരുപാട് മാറ്റം വന്നു, അവരുടെ ഡ്രസിങ് സ്റ്റൈൽ എല്ലാം ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. അവിടെ നിന്നു വന്നതിനു ശേഷം വലിയ മാറ്റമുണ്ടായി. മാറ്റങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങി. പുതിയ സ്റ്റൈലുക പരീക്ഷിക്കുമ്പോൾ സന്തോഷം തോന്നി.
വിവാഹ മോചനത്തെക്കുറിച്ച് പറഞ്ഞതിങ്ങനെ. വളരെ നേരത്തെ എന്റെ ജീവിതത്തിൽ നടന്ന ഒരു നിയമപരമായ ബന്ധം. അത് ഡിവോഴ്‌സ് ആയി. ഇന്നത്തെ കാലത്ത് അതിനെ ഒരു ഡാർക്ക് ക്ലൗഡ് അല്ലെങ്കിൽ ബ്ലാക് മാർക്ക് ആയി ഒന്നും ഞാൻ കാണുന്നില്ല. കാരണം ഇന്ന് ഒരുപാട് ബന്ധങ്ങൾ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. നിയമപരമല്ല എന്ന ഒരു വ്യത്യാസം മാത്രമേ ഞാൻ അതിൽ കാണുന്നുള്ളൂ. എനിക്ക് ഒരു ബന്ധം ഉണ്ടായിരുന്നു അത് നിയമപരമായിരുന്നു. ഒത്തുപോകാൻ സാധിക്കാത്തത് കൊണ്ട് വിവാഹമോചിതയായി. അതും കുറേനാൾ മുൻപ് വിവാഹമോചിത ആയതാണ്. അതിന് ശേഷമാണ് ഞാൻ എന്നെത്തന്നെ അനലൈസ് ചെയ്ത് തുടങ്ങുന്നത് മഞ്ജരി പറഞ്ഞു.