ഒന്നര ദശാബ്ദക്കാലമായി മലയാള പിന്നണിഗാനരംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ഗായികയാണ് ജ്യോത്സന. വ്യത്യസ്തമായ ശബ്ദത്തിനുടമയായ ജ്യോത്സ പാടിയ പാട്ടുകളൊക്കെ സൂപ്പര്‍ഹിറ്റായിരുന്നു. 2010ല്‍ വിവാഹിതയായ ജ്യോത്സക്ക് കുഞ്ഞുണ്ടായത് 15 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ്. എന്നാൽ ഇപ്പോൾ ഗായിക പങ്കുവച്ച കുറിപ്പിന്റെ പൂർണ രൂപമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബോഡി ഷെയ്മിങ്ങിനെ തുടര്‍ന്ന് താന്‍ നേരിട്ട അനുഭവങ്ങള്‍ ആണ് ജ്യോത്സന പങ്കുവച്ചത്.
കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ;
ഈ ചിത്രം ഇവിടെ ഇവിടെ പങ്കുവയ്ക്കാന്‍ തോന്നി. വണ്ണം വയ്ക്കുന്നതോ അമിതഭാരമോ ഭയാനകരമായ കാര്യമാണെന്ന് ചൂണ്ടികാണിക്കാനല്ല ഈ പോസ്റ്റ്. മെലിഞ്ഞിരിക്കുന്നതോ ഒതുങ്ങിയ ഇടുപ്പോ അല്ല നിങ്ങള്‍ക്ക് മൂല്യം നല്‍കുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ജീവിതത്തില്‍ വളരെക്കാലം ഞാനും ബോഡി ഷേമിംഗിന്റെ ഇരയായിരുന്നു. ഏറ്റവും മോശമായ വൈകാരികമായ അധിക്ഷേപങ്ങളില്‍ ഒന്നാണത്.
ഇവിടെ നിങ്ങള്‍ കാണുന്നതെന്തും എന്നെത്തന്നെ നിയന്ത്രിക്കാനുള്ള എന്റെ തീരുമാനത്തിന്റെ ഫലമാണെന്ന് ചൂണ്ടിക്കാണിക്കാന്‍ മാത്രമാണ് ഈ കുറിപ്പ്. ശാരീരികമായും വൈകാരികമായും ആത്മീയമായും..അതിന്റെ ഫലമായി ഞാനെന്റെ ജീവിതശൈലി മാറ്റി, സ്വയം സഹതാപം തോന്നുന്നത് അവസാനിപ്പിച്ച് എന്നെ തന്നെ സ്നേഹിക്കാന്‍ തീരുമാനിച്ചു. എന്താണ് എനിക്ക് ഫലമുണ്ടാക്കുക എന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചു.
ഈ യാത്രയില്‍, ഞാനെടുത്തു പറയേണ്ട രണ്ടു പേരുകളുണ്ട്. ഒന്ന്, എന്റെ യോഗ ഗുരു, താര സുദര്‍ശനന്‍, വ്യായാമം ചെയ്യാന്‍ ഏറ്റവും മികച്ച സമയം പുലര്‍ച്ചെ 5 മണിയാണെന്ന് എന്നെ പഠിപ്പിച്ച വ്യക്തി. അതുപോലെ മിസ്റ്റര്‍ മനീഷ്, എന്റെ പോഷകാഹാര വിദഗ്ധന്‍. പോഷകസമൃദ്ധമായ, ശരിയായ ഭക്ഷണത്തിന് അത്ഭുതങ്ങള്‍ കാണിക്കാനാവുമെന്ന് അദ്ദേഹമെന്നെ പഠിപ്പിച്ചു. നന്ദി.