ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ പിന്നണി ഗായികയായി ഉയര്‍ന്ന താരമാണ് അമൃത. തനി നാട്ടിന്‍ പുറത്തുകാരിയായ അമൃത പിന്നീട് നടന്‍ ബാലയെ വിവാഹം ചെയ്തു. എന്നാല്‍ അധികം വൈകാതെ തന്നെ ഇരുവരും വേര്‍പിരിഞ്ഞു. ഇതിന് ശേഷം പിന്നീട് മലയാളി പ്രേക്ഷകര്‍ കണ്ടത് അടിമുടി മാറിയ അമൃതയെയാണ്. സ്വഭാവത്തിലും ലുക്കിലുമെല്ലാം മൊത്തിത്തില്‍ ഒരു മാറ്റം. മാത്രമല്ല പിന്നീട് സിനിമാ പിന്നണി ഗാന രംഗത്ത് താരം സജീവാകുകയും അനിയത്തി അഭിരാമിയുമായി ചേര്‍ന്ന് അമൃതംഗമയ എന്ന് മ്യൂസിക്കല്‍ ബാന്‍ഡ് ആരംഭിക്കുകയും ചെയ്തിരുന്നു. വിവാഹമോചനത്തിന് ശേഷം പിന്നീട് അങ്ങോട് കരിയറില്‍ വെച്ചടി വെച്ചടി കയറ്റമായിരുന്നു അമൃതയ്ക്ക്. അച്ഛനൊപ്പമില്ലെങ്കിലും തന്റെ മകള്‍ അവന്തിക എന്ന പാപ്പുവിനെ ഒരു കുറവും അറിയിക്കാതെ വളര്‍ത്തണമെന്നത് അമൃതയുടെ ആഗ്രഹമായിരുന്നു. എന്നാൽ ഇപ്പോൾ ജീവിതത്തിൽ തനിക്ക് മാറ്റം കൊണ്ടുവന്ന ഒരു ദുസ്വപനത്തെ കുറിച്ച് അമൃത വെളിപ്പെടുത്തുന്ന വീഡിയോയാണ് വീണ്ടും വൈറലാകുന്നത്.
നിങ്ങൾക്കറിയാവുന്ന അമൃത സുരേഷ് അല്ലാതെ മറ്റൊരു അമൃത സുരേഷുണ്ട്. ഒന്നിനും കൊള്ളില്ലാത്ത ഒരു പെണ്ണ് അല്ലെങ്കിൽ ലോക അഹങ്കാരിയായ പെണ്ണ്. ഈ രണ്ട് ടാഗും എനിക്ക് നേരത്തെ കിട്ടിയിട്ടുണ്ട്. ഒരുപാട് ദിവസങ്ങൾക്ക് ആരോടും ഒന്നും പറയാൻ പറ്റാതെ കരഞ്ഞ് തീർക്കുകയായിരുന്നു. ആ അമൃത സുരേഷിനെ ആർക്കും അറിയില്ല. ആ സ്വപ്ന തുല്യമായ ജീവിതം ഉപേക്ഷിച്ച് ഇറങ്ങുമ്പോൾ കൈയ്യിലുണ്ടായിരുന്നത് ഒരു സീറോ ബാലൻസ് അക്കൗണ്ടും രണ്ട് വയസുള്ള ഒരു കുഞ്ഞുമാണ്. ഞാൻ ആ തീരുമാനം എടുത്ത ദിവസം മാധ്യമങ്ങളിൽ നിന്ന് മാത്രം വന്നിട്ടുള്ളത് നൂറിൽ അധികം ഫോൺ കോളുകളാണ്. ആദ്യം മിണ്ടാതിരുന്നു. പ്രതികരിക്കാൻ തുടങ്ങിയപ്പോൾ എല്ലാവരും എന്നെ അഹങ്കാരിയാക്കി.
എന്ത് ചെയ്താലും കുറ്റം മാത്രമായിരുന്നു. അവനവന്റെ തീരുമാനം പറയുമ്പോൾ ലഭിക്കുന്ന കുറ്റപ്പെടുത്തലുകളാണ്. ഞാൻ അക്കാലത്ത് ചിന്തിച്ച് തുടങ്ങി ഞാൻ ആരാണെന്ന്. ഞാൻ എങ്ങനെ മുന്നോട്ട് പോകും, ജോലി ചെയ്യും, കുഞ്ഞിനെ വളർത്തും എന്നിങ്ങനെ പല കാര്യങ്ങൾ ചിന്തിച്ചു. പിന്നീടാണ് ഞാൻ എന്നിലെ എന്നെ തിരിച്ചറിഞ്ഞ്. അത്ര വലിയൊരു ദുസ്വപ്നത്തിൽ നിന്നും എഴുന്നേറ്റ് മകളേയും കൈയ്യിൽ പിടിച്ച് ജീവനോടെ ഞാൻ ഇന്നും ഉണ്ടല്ലോഎന്ന് ചിന്തിച്ചപ്പോൾ ഞാൻ എത്രത്തോളം ശക്തയായ സ്ത്രീയാണെന്ന് മനസിലാക്കി. പത്ത് വർഷം മുമ്പുള്ള അമൃത സുരേഷ് നാണക്കേടുള്ള, ചമ്മലുള്ള വ്യക്തിയായിരുന്നു. പക്ഷെ ഇന്ന് ഞാൻ അങ്ങനെയല്ല. ഞാൻ ശക്തയായ സ്ത്രീയാണ്. എല്ലാ സ്ത്രീകളും എപ്പോഴും സ്വയം വിലയിരുത്തണം.