Latest News

ഡ്രൈവിങ് സ്‌കൂള്‍ ഉടമയായി ഷക്കീല;  നെറ്റ് ഫ്‌ളിക്‌സിന്റെ സെക്‌സ് എഡ്യുക്കേഷന്‍ വെബ്സീരീസിന്റെ നാലാം സീസണിലെ പ്രമോഷനില്‍ ഡ്രൈവിങ് സ്‌കൂള്‍ ടീച്ചറായി നടി; വൈറലായി വീഡിയോ

Malayalilife
ഡ്രൈവിങ് സ്‌കൂള്‍ ഉടമയായി ഷക്കീല;  നെറ്റ് ഫ്‌ളിക്‌സിന്റെ സെക്‌സ് എഡ്യുക്കേഷന്‍ വെബ്സീരീസിന്റെ നാലാം സീസണിലെ പ്രമോഷനില്‍ ഡ്രൈവിങ് സ്‌കൂള്‍ ടീച്ചറായി നടി; വൈറലായി വീഡിയോ

ശ്രദ്ധേയമായി നെറ്റ്ഫ്‌ലിക്‌സിലെ ജനപ്രിയ പരമ്പര 'സെക്‌സ് എഡ്യൂക്കേഷന്‍' പ്രൊമോ വീഡിയോ. ഷക്കീലാസ് ഡ്രൈവിങ് സ്‌കൂള്‍ എന്ന് പേര് നല്‍കിയിരിക്കുന്ന വീഡിയോയില്‍ നടി ഷക്കീലയാണ് പ്രധാന വേഷത്തിലെത്തുന്നത്. ഡ്രൈവിങ് പഠിപ്പിക്കുന്നതോടൊപ്പം സെക്‌സുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരാമര്‍ശിച്ച് സംസാരിക്കുന്നതാണ് പ്രൊമോ വീഡിയോ. നെറ്റ്ഫ്‌ലിക്‌സിന്റെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലിലാണ് വീഡിയോ റിലീസ് ചെയ്തത്.

നെറ്റ് ഫ്‌ലിക്‌സിന്റെ സെക്‌സ് എഡ്യുക്കേഷന്‍ എന്ന വെബ്സീരീസിന്റെ നാലാം സീസണിന്റെ പ്രമോഷന്റെ ഭാഗമായാണ് വീഡിയോ പുറത്തിറക്കിയത്. ഷക്കീലയുടെ ഹിറ്റ് ചിത്രമായ ഡ്രൈവിംഗ് സ്‌കൂളിനെ ഓര്‍മ്മിപ്പിക്കുന്നതാണ് പുതിയ വീഡിയോ.ഷക്കീലാസ് ഡ്രൈവിംഗ് സ്‌കൂള്‍ എന്ന വീഡിയോയില്‍ ഡ്രൈവിംഗിനെയും സെക്‌സിനെയും ചേര്‍ത്ത് വച്ച് അതീവ ഗൗരവകരമായ കാര്യങ്ങള്‍ ലളിതമായി ഓര്‍മ്മിപ്പിക്കുകയാണ് താരം. ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി ഏറി വരുന്ന കാലഘട്ടത്തില്‍ ഈ ദൗത്യവുമായി ഷക്കീല വരുമ്പോള്‍ ഏറെ കൗതുകവും സൃഷ്ടിക്കുന്നുണ്ട് ഈ വിഡിയോ.

നെറ്റ്ഫ്‌ലിക്‌സിന്റെ ഏറെ പ്രചാരമുള്ള സീരിസുകളിലൊന്നായ സെക്‌സ് എഡ്യുക്കേഷന്റെ പ്രമോഷന്‍ വീഡിയോ മലയാളികളുടെ ഇടയിലും ചര്‍ച്ചയാവുകയാണ്. ശിവപ്രസാദ് കെ.വിയാണ് സംവിധാനം. നീരജ് രവിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

Read more topics: # ഷക്കീല
Shakeelas Driving School Ft

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക