ഒരു വര്‍ഷത്തിനിപ്പുറം രണ്ടാമത്തെ മെയ്ബ വാഹനവും ഗ്യാരേജില്‍ എത്തിച്ചിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാഹിദ് കപൂര്‍. ജര്‍മന്‍ ആഡംബര വാഹനമായ മെഴ്‌സിഡീസ് മെയ്ബ ജി.എല്‍.എസ്.600 എസ്.യു.വി ആണ് നടന്‍ സ്വന്തമാക്കിയത്.
ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ സെലിബ്രിറ്റികളുടെ ഇഷ്ടവാഹനമായ മാറിയ മെയ്ബ ജി.എല്‍.എസ്.600 എസ്.യു.വിക്ക് 3.5 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില.മുംബൈയിലെ മുന്‍നിര മെഴ്‌സിഡീസ് വിതരണക്കാരായ ഓട്ടോ ഹാങ്ങര്‍ മെഴ്‌സിഡീസ് ബെന്‍സില്‍ നിന്നാണ് അദ്ദേഹം ഈ വാഹനം സ്വന്തമാക്കിയത്.
മെഴ്സിടിസ് ഇന്ത്യയില്‍ നിര്‍മിച്ച മെയ്ബ എസ്580 സെഡാന്‍ ആദ്യമായി സ്വന്തമാക്കിയ സെലിബ്രിറ്റിയായിരുന്നു ബോളിവുഡ് സൂപ്പര്‍ സ്റ്റാറാണ് ഷാഹിദ് കപൂര്‍. 2022-ല്‍ ആയിരുന്നു ആദ്യ മെയ്ബ സ്വന്തമാക്കിയത്. ഒരു വര്‍ഷത്തിനിപ്പുറം രണ്ടാമത്തെ മെയ്ബ വാഹനവും അദ്ദേഹത്തിന്റെ ഗ്യാരേജില്‍ എത്തിച്ചിരിക്കുകയാണ്.
മെഴ്‌സിഡീസ് എസ്.യു.വി. നിരയിലെ അത്യാഡംബര മോഡലാണ് മെയ്ബ ജി.എല്‍.എസ്.600. മെയ്ബയുടെ സിഗ്നേച്ചര്‍ അലങ്കാരത്തോടെ ഒരുങ്ങിയിട്ടുള്ള എക്സ്റ്റീരിയറും അത്യാഡംബര സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഇന്റീരിയറുമാണ് മെയ്ബയുടെ ഹൈലൈറ്റ്.
4.0 ലിറ്റര്‍ വി 8 ബൈ-ടര്‍ബോ എന്‍ജിനാണ് മെഴ്സിഡസ് മെയ്ബാ ജി.എല്‍.എസ്.600-ല്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 549 ബി.എച്ച്.പി. പവറും 730 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 9-ജി ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇതിലെ ട്രാന്‍സ്മിഷന്‍.
എന്‍ജിനൊപ്പം നല്‍കിയിട്ടുള്ള 48 വോള്‍ട്ട് ഋഝ ബൂസ്റ്റ് സിസ്റ്റം ആവശ്യമുള്ള സമയങ്ങളില്‍ 250 എന്‍.എം. അധിക ടോര്‍ക്കും 21 ബി.എച്ച്.പി. പവറും നല്‍കും. 4.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ട്.
അതേസമയം മെഴ്സിഡസ് ബെന്‍സ് ജി.എല്‍-ക്ലാസ്, മുന്‍ തലമുറ എസ്-ക്ലാസ് ബെന്‍സ്, മെഴ്സിഡസ് ബെന്‍സ് ജി.എല്‍.സി. കൂപ്പെ, മെയ്ബ എസ്580 തുടങ്ങിവയാണ് ഷാഹിദിന്റെ ഗ്യാരേജിലെ മറ്റ് ബെന്‍സുകള്‍.