Latest News

അറ്റ്‌ലി ചിത്രത്തില്‍ ഷാരൂഖ് എത്തുക ഡബിള്‍ റോളില്‍; ജവാനില്‍ നായികയായി നയന്‍താരയും; കാത്തിരിപ്പില്‍ ആരാധകര്‍

Malayalilife
അറ്റ്‌ലി ചിത്രത്തില്‍ ഷാരൂഖ് എത്തുക ഡബിള്‍ റോളില്‍; ജവാനില്‍ നായികയായി നയന്‍താരയും; കാത്തിരിപ്പില്‍ ആരാധകര്‍

ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിനായികാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോള്‍ ചിത്രത്തില്‍ ഷാരൂഖ് ഇരട്ടവേഷത്തിലാണെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ജവാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആര്‍മിയുടെ പശ്ചാത്തലത്തില്‍ പറയുന്ന കഥയാണ്. ഷാരൂഖ് ഡബിള്‍ റോളിലെത്തുന്ന ചിത്രത്തില്‍ നായികയായി നയന്‍താരയും വേഷമിടുന്നു

ടീസര്‍ പുറത്തിറക്കി ഉടന്‍ തന്നെ പ്രഖ്യാപനം നടത്തുമെന്നാണ് സിനിമയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. നയന്‍താര ഒരു അന്വേഷണ ഉദ്യോഗസ്ഥയായി എത്തുന്ന ചിത്രത്തില്‍ ഷാരൂഖ് ഇരട്ടവേഷത്തിലാണ് എത്തുന്നത്. ഷാരൂഖ് ഖാന്റെ ആദ്യ കഥാപാത്രം ഗ്യാങ്സ്റ്ററായ മകന്റെ വേഷത്തിലാണെന്നും മറ്റൊന്ന് സീനിയര്‍ റോ ഓഫീസറായി അഭിനയിക്കുന്ന പിതാവാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

ഷാരൂഖ് ആദ്യമായി നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ സന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.നീണ്ട നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഷാരൂഖ് ഖാന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവിന്റെ ആവേശത്തിലാണ് ആരാധകര്‍. 

ദീപിക പദുക്കോണ്‍ നായികയാവുന്ന പത്താനാണ് ഷാരുഖ് ഖാന്റെ പുതിയ ചിത്രം. ജോണ്‍ എബ്രഹാമും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തപ്‌സി പന്നു നായികയായ രാജ്കുമാര്‍ ഹിരാനിയുടെ ദുങ്കിയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഷാരൂഖിന്റെ മറ്റൊരു ചിത്രം.
 
വിഖ്നേശ് ശിവന്റെ സംവിധാനത്തിലൊരുങ്ങിയ കാതു വാക്കുല രണ്ടു കാതലാണ് ഒടുവില്‍ റിലീസ് ചെയ്ത നായന്‍താരയുടെ ചിത്രം. വിജയ് സേതുപതി നായകനായ ചിത്രത്തില്‍ സമന്തയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Shah Rukh Khan film with Atlee opposite Nayanthara titled Jawan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES