Latest News

വനിതാ ക്രിക്കറ്റര്‍ മിതാലിയായി തപ്സി; സബാഷ് മിത്തു ട്രെയിലര്‍ പുറത്ത്

Malayalilife
 വനിതാ ക്രിക്കറ്റര്‍ മിതാലിയായി തപ്സി; സബാഷ് മിത്തു ട്രെയിലര്‍ പുറത്ത്

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജിന്റെ ബയോപിക് 'സബാഷ് മിത്തു'വിന്റെ ട്രെയിലര്‍ പുറത്ത്. തപ്‌സി പന്നു മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ മിതാലി തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചിട്ടുണ്ട്. ജൂലായ് 15ന് ചിത്രം തീയറ്ററുകളിലെത്തും. വയാകോം 18 സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രം ശ്രീജിത് മുഖര്‍ജിയാണ് സംവിധാനം ചെയ്യുന്നത്. 

16ആം വയസില്‍ ഇന്ത്യന്‍ ടീമില്‍ വന്ന് രണ്ടര പതിറ്റാണ്ടോളം വനിതാ ക്രിക്കറ്റിന്റെ തലപ്പത്ത് തന്നെ ഉണ്ടായിരുന്ന മിതാലിയുടെ ബാല്യകാലം മുതല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. തപ്‌സിക്കൊപ്പം വിജയ് റാസും ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. പ്രിയ ആവെന്‍ ആണ് ചിത്രത്തിനു തിരക്കഥ ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍.

ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച വനിതാ താരങ്ങളില്‍ ഒരാളാണ് മിതാലി രാജ്. ഏകദിന ക്രിക്കറ്റില്‍ 7391 റണ്‍സോടെ ഏറ്റവുമധികം റണ്‍സ് നേടിയ താരമാണ് മിതാലി. 7 സെഞ്ചുറികളും 59 അര്‍ധസെഞ്ചുറികളും താരം നേടിയിട്ടുണ്ട്. ഇതുവരെ ലോകത്ത് മറ്റൊരു വനിതാ താരവും 6000 റണ്‍സ് പോലും ഏകദിനത്തില്‍ നേടിയിട്ടില്ല. 89 ടി-20 മത്സരങ്ങളില്‍ നിന്ന് 2364 റണ്‍സ് നേടിയ മിതാലി ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമതാണ്. 12 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി ഒരു ഇരട്ട സെഞ്ചുറി ഉള്‍പ്പെടെ 699 റണ്‍സും മിതാലി നേടിയിട്ടുണ്ട്.

ഈ മാസം എട്ടിനാണ് മിതാലി ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. രണ്ടര പതിറ്റാണ്ടിലധികം മിതാലി ലോക ക്രിക്കറ്റില്‍ നിറഞ്ഞുനിന്നു. സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ജീവിതത്തിന്റെ രണ്ടാം ഇന്നിങ്സിലും നിങ്ങളുടെ അനുഗ്രഹം പ്രതീക്ഷിക്കുന്നു, വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് മിതാലി രാജ് പറഞ്ഞു

Shabaash Mithu Official Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക