മലയാളി സമൂഹത്തിന് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ്, മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങി വിവധ മേഖലകളിലൂടെ സുപരിചിതയായ വ്യക്തിയാണ് സീമ വിനീത്. ആരാധകർക്കായി സീമ തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമെല്ലാം പങ്കുവെക്കാറുണ്ട്. വളരെ വേഗം തന്നെ സോഷ്യൽ മീഡിയയിലൂടെ സീമ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം വൈറലാകാറുണ്ട്. താരം അടുത്തിടെ വോയിസ് മേക്കോവർ സർജറി വിജയകരമായി പൂർത്തീകരിച്ചതിന്റെ സന്തോഷം പങ്കുവെച്ചിരുന്നു.
ഒരുപാട് ആളുകൾ പറഞ്ഞുകേട്ടിട്ടുള്ള കാര്യമായിരുന്നു കാണാൻ ഒരു പെണ്ണിനെ പോലെ ഉണ്ട് എന്നും എന്നാൽ ശബ്ദം ആണുങ്ങളുടെതു പോലെ ആണെന്നും. ഇനി ആ പരാതി ആർക്കും പറയേണ്ടി വരില്ലെന്നും താരം ഇപ്പോൾ തുറന്ന് പറയുകയാണ്. എന്നാൽ ഇപ്പോൾ സീമ സർജറിക്കു ശേഷം സന്തോഷത്തോടെ പ്രിയപ്പെട്ടവരെ അഭിമുഖീകരിക്കുകയാണ്. ശബ്ദത്തിന്റെ പേരിൽ മനസു നോവിച്ച കമന്റുകൾ വരെയുണ്ടായിട്ടുണ്ട്. അതേസമയം സീമയുടെ പുതിയ ശബ്ദം ഏറ്റവും ക്യൂട്ട് ആയിട്ടുണ്ടെന്നാണ് സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവരുടെ കമന്റ്.
പലപ്പോഴും ശരീരം വലിയ വേദനകൾ നേരിട്ടപ്പോൾ ആ വേദനകൾ ഒന്നും സമൂഹത്തിൽ നിന്നും നേരിട്ട പരിഹാസമെന്ന അസുഖത്തിനുമുന്നിൽ വേദനകളല്ലാതായി മാറി ഏകദേശം ഒരു മൂന്നു വർഷം മുന്നേ ആയിരുന്നു എന്റെ ആദ്യത്തെ സർജ്ജറി ഉണ്ടായതു അതിനു ശേഷം ഒരു ആറുമാസത്തെ ഇടവേളയിൽ രണ്ടാമത്തെ സർജ്ജറി യും ഇപ്പോൾ രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം മൂന്നാമത്തെ സർജ്ജറിയും വിജയകരമായി സംഭവിച്ചിരിക്കുന്നെന്ന് സീമ പറയുന്നു.