Latest News

ആരാന്റെ കാര്യം നോക്കാന്‍ മലയാളികളെ കഴിച്ചിട്ടേ ആള്‍ക്കാറുള്ളു; മറ്റുള്ളോരോട് എന്തേലും ഒക്കെ സദാചാരം വിളമ്പുമ്പോള്‍ കിട്ടുന്ന കുരുപൊട്ടിയ ആത്മ സംതൃപ്തി ഉണ്ടല്ലോ അതാണ് ഇത്: സീമ വിനീത്

Malayalilife
  ആരാന്റെ കാര്യം നോക്കാന്‍ മലയാളികളെ കഴിച്ചിട്ടേ ആള്‍ക്കാറുള്ളു; മറ്റുള്ളോരോട് എന്തേലും ഒക്കെ സദാചാരം വിളമ്പുമ്പോള്‍ കിട്ടുന്ന കുരുപൊട്ടിയ ആത്മ സംതൃപ്തി ഉണ്ടല്ലോ അതാണ് ഇത്: സീമ വിനീത്

ഴിഞ്ഞ ദിവസമായിരുന്നു രാജകീയമായ രീതിയിൽ നടി നയൻതാരയുടെയും കാമുകൻ  വിഗ്നേഷ് ശിവന്റെയും വിവാഹം നടന്നത്. നിരവധി താരങ്ങള്‍ ആയിരുന്നു രാജ പ്രൗഢിയില്‍ നടന്ന വിവാഹ ചടങ്ങിൽ  അണി നിരന്നത്. ഹൈന്ദവ ആചാരപ്രകാരമായിരുന്നു മഹാബലിപുരത്ത് വെച്ച ചടങ്ങില്‍  വിവാഹ ചടങ്ങുകള്‍ നടന്നത്. എന്നാൽ  ചിലര്‍ മോശം കമന്റുകളുമായും ഇരുവരുടെയും വിവാഹ വാര്‍ത്തയ്ക്ക് പിന്നാലെ രംഗത്ത് എത്തിയിരുന്നു. എന്നാൽ ഇപ്പോൾ  ഇത്തരക്കാര്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സെലിബ്രിറ്റി മേക്ക്അപ്പ് ആര്‍ട്ടിസ്റ്റായി സീമ വിനീത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സീമയുടെ പ്രതികരണം.


സീമ വിനീതിന്റെ കുറിപ്പ്,

 ആരാന്റെ കാര്യം നോക്കാന്‍ മലയാളികളെ കഴിച്ചിട്ടേ ആള്‍ക്കാറുള്ളു. എജ്ജാതി കുരുപൊട്ടിക്കല്‍ ഒരാള്‍ കല്യാണം കഴിക്കുന്നത്. അത് അവരുടെ താല്പര്യത്തിനും ഇഷ്ടത്തിനും അല്ലാതെ മറ്റുള്ളോരെ തൃപ്തിപെടുത്താന്‍ അല്ല. ഒരാള്‍ വിവാഹം വേര്‍പെടുത്തുന്നത്. രണ്ടുപേര്‍ക്കും മുന്നോട്ട് പോകാന്‍ താല്പര്യം ഇല്ല എന്ന് പരസ്പരം തീരുമാനിച്ചു ഉറപ്പിച്ച ശേഷം ആണ്.

ഇത് രണ്ടായാലും മറ്റുള്ളോര്‍ക്ക് അതിനു നഷ്ടമൊ ലാഭമോ ഇല്ലാ. നഷ്ടവും ലാഭവും ഒക്കെ അനുഭവിക്കുന്നൊരു പങ്കിട്ടെടുക്കും നിങ്ങളുടെ ഒക്കെ കുഴപ്പം മറ്റുള്ളോരോട് എന്തേലും ഒക്കെ സദാചാരം വിളമ്പുമ്പോള്‍ കിട്ടുന്ന കുരുപൊട്ടിയ ആത്മ സംതൃപ്തി ഉണ്ടല്ലോ അതാണ്…. അത് നിങ്ങളൊക്കെ ചത്തോടുങ്ങിയാലും തീരാന്‍ പോണില്ല. NB.. ഇനി നിങ്ങളോട് അഭിപ്രായം ചോദിച്ചേ അവരൊക്കെ തീരുമാനം എടുക്കുള്ളു. ആരെ കെട്ടണം ആരെ കളയണം നിങ്ങളു തീരുമാനിക്ക് guys ? ആശംസകള്‍ നയന്‍സ് വിക്കി ? Lot’s of love both


;l

Seema vineeth post about nayanthara and vighnesh wedding

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക