Latest News

എട്ട് പാസ്‌പോര്‍ട്ടുകളുള്ള ചാരനായി കാര്‍ത്തി; സ്‌പൈ ആയി വിവിധ ഗെറ്റപ്പുകളില്‍ നടനെത്തുന്ന സര്‍ദാര്‍ ടീസര്‍ കാണാം

Malayalilife
topbanner
എട്ട് പാസ്‌പോര്‍ട്ടുകളുള്ള ചാരനായി കാര്‍ത്തി; സ്‌പൈ ആയി വിവിധ ഗെറ്റപ്പുകളില്‍ നടനെത്തുന്ന സര്‍ദാര്‍ ടീസര്‍ കാണാം

കാര്‍ത്തി നായകനാകുന്ന തമിഴ് ചിത്രം 'സര്‍ദാര്‍'ന്റെ ടീസര്‍ എത്തി. ചിത്രത്തില്‍ കാര്‍ത്തി ഒരു സ്‌പൈയുടെ റോളിലാണ്. ചിത്രത്തില്‍ വിവിധ ഗെറ്റപ്പുകളിലാണ് താരം. പ്രേക്ഷകരില്‍ ആകാംക്ഷ നിറയ്ക്കുന്ന ടീസറാണ് 'സര്‍ദാര്‍' ടീം പുറത്തിറക്കിയിരിക്കുന്നത്. ഒരു ചാരനായിട്ടാണ് കാര്‍ത്തി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. അത് കൊണ്ട് വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്ന കാര്‍ത്തിയുടെ മികച്ച പ്രകടനം പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കും എന്നാണ് പ്രതീക്ഷ.

പി എസ് മിത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാഷി ഖന്ന, മലയാളി താരം രജിഷ വിജയന്‍, ബോളിവുഡ് നടന്‍ ചങ്കി പാണ്ഡെ, ലൈല, സഹാന വാസുദേവന്‍, മുനിഷ്‌കാന്ത്, മുരളി ശര്‍മ, ഇളവരശ്, റിത്വിക് എന്നിവരും അഭിനയിക്കുന്നു.

ജി.വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം. ജോര്‍ജ് സി വില്യംസ്.പ്രിന്‍സ് പിക്‌ചേഴ്‌സിന്റ ബാനറില്‍ എസ്.ലക്ഷ്മണ്‍ കുമാറാണ് സര്‍ദാര്‍ നിര്‍മിക്കുന്നത്. ചിത്രം ഒക്ടോബര്‍ 24ന് റിലീസ് ചെയ്യും.

Sardar teaser Karthi

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES