Latest News

സാമന്തയ്ക്കൊപ്പം ഹൈദരാബാദിലെ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി ദേവ് മോഹന്‍; താരങ്ങള്‍ ക്ഷേത്രത്തിലെത്തിയത് ശാകുന്തളത്തിന്റെ പ്രമോഷന്‍ തുടക്കങ്ങളുടെ ഭാഗമായി; ഇതിഹാസ കാവ്യങ്ങളില്‍ ഒന്നിന് ജീവന്‍ നല്‍കിയ സന്തോഷം പങ്കുവെച്ച് നടി സാമന്തയും

Malayalilife
 സാമന്തയ്ക്കൊപ്പം ഹൈദരാബാദിലെ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി ദേവ് മോഹന്‍; താരങ്ങള്‍ ക്ഷേത്രത്തിലെത്തിയത് ശാകുന്തളത്തിന്റെ പ്രമോഷന്‍ തുടക്കങ്ങളുടെ ഭാഗമായി; ഇതിഹാസ കാവ്യങ്ങളില്‍ ഒന്നിന് ജീവന്‍ നല്‍കിയ സന്തോഷം പങ്കുവെച്ച് നടി സാമന്തയും

കുന്തള-ദുഷ്യന്തന്‍ പ്രണയകഥയായ അഭിജ്ഞാന ശാകുന്തളത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ശാകുന്തളം. ഏപ്രില്‍ 14ന് റിലീസിനെത്തുന്ന ചിത്രത്തിന്റെ പ്രമോഷന്‍ ആരംഭിച്ചിരിക്കുകയാണ് ഇപ്പോള്‍. പ്രമോഷന് തുടക്കമായതിന്റെ സന്തോഷം പങ്കിടുകയാണ് ദേവ് മോഹന്‍. നടി സാമന്തയ്ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം ക്ഷേത്രസന്ദര്‍ശനം നടത്തിയാണ് പ്രമോഷന്‍ പരിപാടികള്‍ക്ക് ദേവ് മോഹന്‍ തുടക്കം കുറിച്ചത്.

മഹാഭാരതത്തിലെ ശകുന്തള-ദുഷ്യന്തന്‍ പ്രണയകഥയായ 'അഭിജ്ഞാന ശാകുന്തളം' എന്ന കൃതിയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ശാകുന്തളം.  ചിത്രത്തില്‍ നടി സാമന്ത ശകുന്തളയായി എത്തുമ്പോള്‍ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനാവുന്നത്. ഗുണശേഖറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സ്ത്രീപക്ഷ സിനിമകളില്‍ വച്ച് വലിയ ബജറ്റിലാണ് ഈ ചിത്രം ഒരുക്കിയത്.

അദിതി ബാലന്‍ അനസൂയായും മോഹന്‍ ബാബു ദുര്‍വാസാവ് മഹര്‍ഷിയായും എത്തുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ സച്ചിന്‍ ഖേദേക്കര്‍ കബീര്‍ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത എന്നിവരടങ്ങുന്ന ഒരു മികച്ച താരനിരയും ചിത്രത്തിലുണ്ട്. ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു എന്നതാണ് താരനിരയിലെ മറ്റൊരു ആകര്‍ഷണം.

മണി ശര്‍മയാണ് സംഗീത സംവിധാനം. ശേഖര്‍ വി ജോസഫ് ഛായാഗ്രഹണവും പ്രവീണ്‍ പുഡി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ദില്‍ രാജു അവതരിപ്പിക്കുന്ന ചിത്രം ഗുണാ ടീംവര്‍ക്‌സിന്റെ ബാനറില്‍ നീലിമ ഗുണയാണ് നിര്‍മിക്കുന്നത്. തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം മൊഴിമാറിയെത്തും. 

ശാകുന്തളം' കണ്ട് സന്തോഷം പങ്ക് വച്ച് സാമന്തയും രംഗത്തെത്തിയിരുന്നു.
ഞാന്‍ ഇന്ന് സിനിമ കണ്ടു. എന്ത് മനോഹരമായ ഒരു സിനിമ. നമ്മുടെ മികച്ച ഇതിഹാസ കാവ്യങ്ങളില്‍ ഒന്നിന് പ്രിയങ്കരമായി ജീവന്‍ നല്‍കി. കുടുംബ പ്രേക്ഷകര്‍ ഇത് കാണുന്നതിനായി തനിക്ക് കാത്തിരിക്കാനാകുന്നില്ലെന്നും 'ശാകുന്തളം' എക്കാലവും പ്രിയപ്പെട്ടതായിരിക്കുമെന്നും സാമന്ത പറയുന്നു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dev Mohan (@devmohanofficial)

Samantha and Dev Mohan seek blessings from Peddamma Temple

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES