വിജയ് ദേവെരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന ചിത്രമാണ് 'ഖുഷി'. ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ സംവിധാനം. പല കാരണങ്ങളാല്‍ ചിത്രത്തിന്റെ ചിത്രീകരണം കുറെക്കാലം നീണ്ടിരുന്നു. ഇപ്പോള്‍ വളരെ അതിവേഗം ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.
'ഖുഷി'യുടെ ചിത്രീകരണത്തിനിടെ തുര്‍ക്കിയില്‍ നിന്നുള്ള ഫോട്ടോ സാമന്ത പങ്കുവെച്ചതിന് വിജയ് ദേവെരകൊണ്ട ഒരു കമന്റുമായി എത്തിയിരിക്കുകയാണ്. പ്രിയപ്പെട്ട പെണ്‍കുട്ടി എന്ന് പറഞ്ഞ് ഫോട്ടോ വിജയ് ദേവെരകൊണ്ട ഇന്‍സ്റ്റാഗ്രാം സ്റ്റോറിയാക്കുകയാണ് ചെയ്തത്. മുരളി ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സെപ്തംബര്‍ ഒന്നിനായിരിക്കും ചിത്രത്തിന്റെ റിലീസ്.
ജയറാമും വിജയ് ദേവെരകൊണ്ടയുടെ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. സച്ചിന്‍ ഖെഡേക്കര്‍, മുരളി ശര്‍മ, വെണ്ണെല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. 'ഹൃദയം' എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായ ഹിഷാം അബ്ദുല്‍ വഹാബാണ് സംഗീത സംവിധാനം. ഹിഷാം അബ്ദുള്‍ വഹാബ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന തെലുങ്ക് ചിത്രവുമാണ് ഇത്.
വിജയ് ദേവെരകൊണ്ട നായകനായി ഒടുവിലെത്തിയ ചിത്രം 'ലൈഗറാ'ണ്. പുരി ജഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്തിരുന്നത്. ശാകുന്തളം എന്ന ചിത്രമാണ് സാമന്തയുടെ അവസാനമിറങ്ങിയ ചിത്രം.ശാകുന്തളത്തില്‍ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനായെത്തുന്നത്. ഗുണശേഖറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.അദിതി ബാലന്‍ അനസൂയയായും മോഹന്‍ ബാബു ദുറവാസാവ് മഹര്‍ഷിയായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ കൂടാതെ സച്ചിന്‍ ഖേദക്കര്‍, കബീര്‍ ബേദി, മധുബാല, അനന്യ നാഗല്ല തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍യും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
മണി ശര്‍മയാണ് സഗഗീത സംവിധാനം. ശേഖര്‍ വി ജോസഫ് ഛായാഗ്രഹണവും പവിത്രന്‍ പുഡി എഡിറ്റിങ്ങും നിറവഹിക്കുന്നു. ദില്‍ രാജു അവതരിപ്പിക്കുന്ന ചിത്രം ഗുണാ ടീംവര്‍ക്സിനെറ ബാനറില്‍ നീലിമ ഗുണയാണ് നിര്‍മ്മിക്കുന്നത്. തെലുങ്കിന് പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം മൊഴിമാറിയെത്തും.