Latest News

നാഗചൈതന്യയുമായി വേര്‍പിരിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞതിന് പിന്നാലെ നടി സാമന്ത രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്; നടിയുടെ വിവാഹം ഗുരുവിന്റെ ഉപദേശപ്രകാരമെന്ന് തെലുങ്ക് മാധ്യമങ്ങള്‍

Malayalilife
നാഗചൈതന്യയുമായി വേര്‍പിരിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞതിന് പിന്നാലെ നടി സാമന്ത രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്; നടിയുടെ വിവാഹം ഗുരുവിന്റെ ഉപദേശപ്രകാരമെന്ന് തെലുങ്ക് മാധ്യമങ്ങള്‍

നാഗചൈതന്യയുമായി വേര്‍പിരിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞതിന് പിന്നാലെ നടി സാമന്ത തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സാമന്ത. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ സാമന്ത വീണ്ടും വിവാഹത്തിന് ഒരുങ്ങുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

നാഗചൈതന്യയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയതിന് പിന്നാലെ നടിയുടെ വിവാഹ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ 'കോഫി വിത്ത് കരണ്‍' എന്ന ഷോയിലൂടെ ഇത്തരം റിപ്പോര്‍ട്ടുകള്‍ നടി നിഷേധിച്ചിരുന്നു.മറ്റൊരു പ്രണയത്തിനായി തന്റെ മനസ് പാകപ്പെട്ടിട്ടില്ലെന്നായിരുന്നു നടി അന്ന് പറഞ്ഞത്.

ഇപ്പോള്‍ വീണ്ടും സമാന്തയുടെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വീണ്ടും പ്രചരിക്കുകയാണ്. തെലുങ്ക് മാദ്ധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സമാന്ത ഗുരുവായി കരുതുന്ന സധ്ഗുരു ജഗ്ദീഷ് വാസുദേവിന്റെ നിര്‍ദേശപ്രകാരമാണ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം, റിപ്പോര്‍ട്ടുകളോട് സമാന്ത ഇതുവരെ പ്രതികരിച്ചിട്ടില്ല. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ 2017 ഒക്ടോബറിലായിരുന്നു സമാന്തയും നാഗചൈതന്യയും വിവാഹിതരായത്. വേര്‍പിരിയുകയാണെന്ന വിവരം കഴിഞ്ഞ വര്‍ഷമാണ് ഇരുവരും ആരാധകരെ അറിയിച്ചത്.

സാമന്തയ്ക്ക് അപൂര്‍വ്വ ചര്‍മ്മരോഗം ബാധിച്ചിരിക്കുകയാണ് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വെറും ഗോസിപ്പ് മാത്രമാണെന്നാണ് സാമന്തയുടെ മാനേജര്‍ മഹേന്ദ്ര പ്രതികരിച്ചിരുന്നു. സാമന്തയുടെ അസാന്നിദ്ധ്യം മൂലം നിരവധി സിനിമാ പ്രൊജക്ടുകളും പ്രതിസന്ധിയിലാണ്.

Read more topics: # സമാന്ത
Samantha Is Convinced To Get Married Again

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES