സല്‍മാന്‍ ഖാന്റെ ബോഡിഗാര്‍ഡിനെതിരെ ?ഗുരുതര ആരോപണവുമായി ദബാങ്-3 താരം ഹേമ ശര്‍മ. സല്‍മാന്‍ ഖാനൊപ്പം ഒരു ഫോട്ടോ എടുക്കാന്‍ ചെന്നതിന് നായയെ തുരത്തി ഓടിക്കുന്നത് പോലെ അവര്‍ തന്നെ ഓടിച്ചെന്ന വെളിപ്പെടുത്തലുമായി നടി രംഗത്തെത്തി.
2019 ലാണ് സംഭവം. സല്‍മാന്‍ഖാനെ ഒന്നു കാണാന്‍ വേണ്ടി ദബാങ്-3 എന്ന ചിത്രത്തിനായി എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു. അദ്ദേഹത്തിനൊപ്പം ഒരു സീന്‍ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ വളരെ സന്തോഷിച്ചു. എന്നാല്‍ ആ സീന്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നില്ല ചെയ്തത്. പിന്നീട് ബിഗ് ബോസ് താരം പണ്ഡിറ്റ് ജനാര്‍ദന്‍ വഴി അദ്ദേഹത്തെ ഒന്നു കാണാന്‍ അവസരമൊരുങ്ങി. എന്നാല്‍ അദ്ദേഹത്തെ കാണാന്‍ ഷൂട്ടിങ്ങ് സെറ്റിലെത്തിയ എന്നെ അവര്‍ അപമാനിക്കുകയാണ് ചെയ്തത്. ഒരു നായയെ പോലെ അവര്‍ തുരത്തി ഓടിച്ചു- ഹേമ ശര്‍മ പറഞ്ഞു.
പണ്ഡിറ്റ് ജനാര്‍ദനോടും അവര്‍ വളരെ മോശമായാണ് പെരുമാറിയത്. സെറ്റില്‍ നൂറുകണക്കിന് ആളുകള്‍ ഉണ്ടായിരുന്നു. അവരുടെയെല്ലാം മുന്നില്‍ വെച്ചാണ് അവര്‍ എന്നെ അപമാനിച്ചതെന്നും ദിവസങ്ങളോളം ഉറക്കം നഷ്ടപ്പെട്ടിരുന്നുവെന്നും നടി പറഞ്ഞു. എന്നാല്‍ സംഭവം നടക്കുമ്പോള്‍ സല്‍മാന്‍ ഖാന്‍ അവിടെ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം സംഭവത്തില്‍ ഇടപെടുമായിരുന്നുവെന്നും താരം പറഞ്ഞു.
ഇത് ആദ്യമായല്ല സല്‍മാന്‍ ഖാന്റെ അംഗരക്ഷകര്‍ ഗുണ്ടകളെ പോലെ പെരുമാറുന്നത്. അടുത്തിടെ ബോളിവുഡ് താരം വിക്കി കൗശലിനെ സല്‍മാന്‍ ഖാന്റെ അംഗരക്ഷകര്‍ തളളിമാറ്റുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.