Latest News

ആവേശത്തിന്റെ കൌണ്ട്  ഡൌണ്‍ തുടങ്ങുന്നു: സലാര്‍ ട്രെയിലര്‍  ഡിസംബര്‍ 1 ന് 

Malayalilife
topbanner
ആവേശത്തിന്റെ കൌണ്ട്  ഡൌണ്‍ തുടങ്ങുന്നു: സലാര്‍ ട്രെയിലര്‍  ഡിസംബര്‍ 1 ന് 

റിബല്‍ സ്റ്റാര്‍  പ്രഭാസിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സലാര്‍. കെജിഎഫ് എന്ന പാന്‍ ഇന്ത്യന്‍ ഹിറ്റ് ചിത്രത്തിന്റെ  സംവിധായകന്‍ പ്രശാന്ത് നീലാണ് സലാറിന്റെ സംവിധായകന്‍. സലാറിന്റെ പുതിയൊരു അപ്ഡ!!േറ്റാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ആരാധകര്‍ക്ക് ആഘോഷിക്കാന്‍  ഡിസംബര്‍ ഒന്നിന് ആണ് സലാര്‍ ട്രയിലെര്‍ പുറത്തിറങ്ങുന്നത്. 

ഡിസംബര്‍ 22നാണ് സലാറിന്റെ റിലീസ്. ഒടിടി റൈറ്റ്‌സിന് സലാറിന് 160 കോടി രൂപയാണ് ലഭിച്ചത് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഒടിടി റൈറ്റ്‌സ് നൈറ്റ്ഫ്‌ലിക്‌സാണ് നേടിയിരിക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് ഒരു പ്രഭാസ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സിന് ലഭിച്ചതില്‍ വെച്ച് ഉയര്‍ന്ന തുകയാണ് സലാറിന്റേതെന്നത് റെക്കോര്‍ഡുമാണ്.

കേരളത്തില്‍ സലാര്‍ വിതരണം ചെയ്യുക ചിത്രത്തില്‍ വര്‍ദ്ധരാജ് മാന്നാര്‍ ആയി എത്തുന്ന പൃഥ്വിരാജിന്റെ പ്രൊഡക്ഷന്‍സാണ് എന്ന് പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ പ്രഭാസിന്റെ സലാറിന്റെ ഫാന്‍സ് ഷോ സംഘടിപ്പിക്കുന്നത് ഓള്‍ കേരള പൃഥ്വിരാജ് ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷനാണ് എന്നതിനാല്‍ ആരവമാകുമെന്നും ഉറപ്പ്. അസോസിയേഷന്റെ കോട്ടയം ജില്ലാ കമ്മിറ്റി ഷോ തീരുമാനിച്ചും കഴിഞ്ഞു എന്നും റിപ്പോര്‍ട്ടുകളുണ്ടായിട്ടുണ്ട്. പൃഥ്വിരാജിന്റെ സലാര്‍ കോട്ടയത്ത് അഭിലാഷ് തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് മാത്രമല്ല ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയിട്ടുമുണ്ട് എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റില്‍ നിന്ന് മനസിലാകുന്നത്.

പ്രഭാസിന്റെ ബാഹുബലിയും പ്രശാന്ത് നീലിന്റെ സംവിധാനത്തിലുള്ള കെജിഎഫും കേരളത്തില്‍ വന്‍ സ്വീകാര്യത ലഭിച്ച സാഹചര്യത്തില്‍ പുതുതായി എത്തുന്ന സലാറും ഹിറ്റായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നു. കളക്ഷന്‍ റെക്കോര്‍ഡ് തിരുത്തുന്ന ഒരു ചിത്രമാകും സലാര്‍. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഭുവന്‍ ഗൗഡയാണ്. സംഗീതം രവി ബസ്രുറും.

Read more topics: # സലാര്‍
Salaar Trailer Release Date Out

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES