പ്രഭാസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഹോംബാലെ ഫിലിംസ് തങ്ങളുടെ പുതിയ പാന്‍ ഇന്ത്യന്‍ ചിത്രമായ ' സലാര്‍ 'ന്റെ സ്പെഷല്‍ പോസ്റ്റര്‍ പുറത്തിറക്കി. വിട്ടുവീഴ്ചയില്ലാത്ത, കരുണയില്ലാത്ത രാജാവിന്റെ സൈന്യാധിപന്‍ സലാര്‍ എന്ന തലക്കെട്ടോടെയാണ് ആശംസ നേര്‍ന്നിരിക്കുന്നത്.
പ്രഭാസിന്റെ ക്യാരക്ടര്‍ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കെജിഎഫിനു ശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ വരുന്ന സലാറില്‍ പ്രഭാസാണ് നായകന്‍. ഈ വര്‍ഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ഹോംബാലെ ഫിലിംസിന്റെ ബ്രഹ്‌മാണ്ഡ ചിത്രം'സലാര്‍' ഡിസംബര്‍ 22ന് ലോകമൊട്ടാകെ റിലീസ് ചെയ്യും.
തെന്നിന്ത്യന്‍ ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ പ്രഭാസും മലയാളികളുടെ സ്വന്തം ഹിറ്റ് മേക്കര്‍ സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജും ഒന്നിക്കുന്നതു കൊണ്ട് തന്നെ ഇന്ത്യയൊട്ടാകെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. തൊട്ടതെല്ലാം പൊന്നാക്കുന്ന ബ്രാന്‍ഡ് നെയിം ആണ് മലയാളികള്‍ക്ക് പൃഥ്വിരാജ് സുകുമാരന്‍.
ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ഹോംബാലെ ഫിലിംസും ഹിറ്റ് സംവിധായകനും കെ ജി എഫ് ന് ശേഷം വീണ്ടും ഒന്നിക്കുകയാണ്. അത് കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളം ഉയര്‍ന്നിരിക്കുകയാണ്.
കെജിഎഫ് സംവിധാനം ചെയ്ത ഏറ്റവും വലിയ ആക്ഷന്‍ സംവിധായകന്‍ പ്രശാന്ത് നീല്‍, ബാഹുബലിക്ക് ശേഷം ഈ കാലഘട്ടത്തിലെ എക്കാലത്തെയും വലിയ ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെട്ടേക്കാവുന്ന ഏറ്റവും വലിയ ആക്ഷന്‍ ചിത്രമായാണ് സലാര്‍ ഒരുക്കിയിരിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഇന്ത്യന്‍ ചിത്രമായിരിക്കും സലാര്‍.
ആരാധകരുടെ കാത്തിരിപ്പിനുള്ള സമ്മാനമായി ഹോംബാലെ ഫിലിം ഹൗസില്‍ നിന്നുള്ള ചിത്രത്തിന്റെ ടീസര്‍ ജൂലായ് ആറിന് റിലീസ് ചെയ്തിരുന്നു. മികച്ച സ്വീകാര്യതയാണ് ടീസറിന് ലഭിച്ചത്.സലാറില്‍ പ്രഭാസ് രണ്ട് കഥാപാത്രത്തെ അവതരിപ്പിക്കും എന്നും അതിലൊന്ന് നെഗറ്റീവ് കഥാപാത്രമാണെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ചിത്രത്തില്‍ പൃഥ്വിരാജ് വില്ലന്‍ വേഷത്തിലായിരിക്കും എത്തുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുമികച്ച കഥാപാത്രങ്ങളെ ആരാധകര്‍ക്ക് സമ്മാനിച്ച പൃഥ്വിരാജ് സുകുമാരന്റെ കരിയറിലെ മികച്ച ഒരു കഥാപാത്രം ആയിരിക്കും വര്‍ധരാജ മന്നാര്‍.
'സലാര്‍' റിലീസിന് തയ്യാറെടുക്കുമ്പോള്‍, ഈ മെഗാ-ആക്ഷന്‍ പായ്ക്ക് ചിത്രത്തിന്റെ ഒരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാനുള്ള ആവേശത്തിന്റെ കൊടുമുടിയിലാണ് സിനിമാപ്രേമികള്‍. സലാറില്‍ പ്രഭാസ് - പൃഥ്വിരാജ് സുകുമാരന്‍, കൂട്ടുകെട്ടിന് പുറമെ ശ്രുതി ഹാസന്‍, ജഗപതി ബാബു എന്നിവരും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സലാര്‍ കേരളത്തിലെ തീയേറ്ററുകളില്‍ എത്തിക്കുന്നത് പൃഥ്വിരാജ് പ്രോഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്. ഛായാഗ്രഹണം ഭുവന്‍ ഗൗഡ, സംഗീത സംവിധാനം രവി ബസ്രുര്‍, പി ആര്‍ ഒ. മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ പ്രൊമോഷന്‍സ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ് , മാര്‍ക്കറ്റിംഗ് ബിനു ബ്രിങ്‌ഫോര്‍ത്ത് എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍