Latest News

ശബ്ദം, മുഖകുരു അങ്ങനെ എല്ലാ ഘടകങ്ങളും ആത്മവിശ്വാസം കെടുത്തിയിരുന്നു; മാറാന്‍ കാരണം അല്‍ഫോന്‍സ് പുത്രന്‍; മേക്ക് അപ്പ് ഇല്ലാത്തതാണ് ഇപ്പോള്‍ ആത്മവിശ്വാസം തരുന്നത്;  വിജയ്, അജിത്ത് സിനിമകള്‍ നിരസിച്ചെന്ന വാര്‍ത്തകള്‍ തെറ്റ്; സായ് പല്ലവി മനസ് തുറക്കുമ്പോള്‍

Malayalilife
ശബ്ദം, മുഖകുരു അങ്ങനെ എല്ലാ ഘടകങ്ങളും ആത്മവിശ്വാസം  കെടുത്തിയിരുന്നു; മാറാന്‍ കാരണം അല്‍ഫോന്‍സ് പുത്രന്‍; മേക്ക് അപ്പ് ഇല്ലാത്തതാണ് ഇപ്പോള്‍ ആത്മവിശ്വാസം തരുന്നത്;  വിജയ്, അജിത്ത് സിനിമകള്‍ നിരസിച്ചെന്ന വാര്‍ത്തകള്‍ തെറ്റ്; സായ് പല്ലവി മനസ് തുറക്കുമ്പോള്‍

പ്രേമം എന്ന അല്‍ഫോന്‍സ് പുത്രന്‍ ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ നടിയാണ് സായ് പല്ലവി.  മലര്‍ മിസ് എന്നായിരുന്നു താരത്തിന്റെ കഥാപാത്രത്തിന് പേര്. ആ ഒരൊറ്റ ചിത്രത്തിലൂടെ തന്റെ വരവ് അറിയിക്കാന്‍ സായ് പല്ലവിക്ക് കഴിഞ്ഞു.പിന്നീട് മലയാളത്തില്‍ നിന്ന് മാറി  മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും നടി നായികയായി മാറി. തമിഴ്, തെലുങ്ക് ചിത്രങ്ങളിലും മികച്ച അഭിനയ പ്രകടനത്തോടെ അവര്‍ ആരാധകരെ നേടിയെടുത്തു.

അതേസമയം, ശിവകാര്‍ത്തികേയനൊപ്പമുള്ള തമിഴ് സിനിമയാണ് താരത്തിന്റെതയി അണിയറയില്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു കഴിഞ്ഞു. 'ഗാര്‍ഗി' ആയിരുന്നു താരത്തിന്റെതായി ഒടുവില്‍ തിയേറ്ററുകല്‍ എത്തിയ ചിത്രം. അടുത്തിടെ നടി നല്കിയ അഭിമുഖത്തില്‍ നടി തന്റെ വിശേഷങ്ങള്‍ പങ്ക് വക്കുകയുണ്ടായി

എന്നാല്‍ ആദ്യ ചിത്രത്തില്‍ മുഖം കാണിക്കുന്നതിന് മുമ്പ് ഒരുപാട് പ്രശ്‌നങ്ങളിലൂടെയാണ് കടന്നുപോയതെന്ന് സായ് പല്ലവി പറയുന്നു. 'എന്റെ ശബ്ദം, രൂപം, മുഖക്കുരു തുടങ്ങിയവയെല്ലാം എന്റെ ആത്മവിശ്വാസം ഇല്ലാതാക്കിയ കാര്യങ്ങളായിരുന്നു. ആളുകളോട് ഇടപഴകുന്നതില്‍ എന്നെ പിന്നോട്ട് വലിച്ച കാര്യങ്ങളാണ് ഇതെല്ലാമെന്നും നടി പറഞ്ഞു. പ്രേമം സിനിമ വിജയിച്ചപ്പോള്‍ വ്യക്തിപരമായി തനിച്ച് ലഭിച്ച അംഗീകാരം വളരെ വലുതാണെന്നും അത് മുന്നോട്ടുള്ള തന്റെ സിനിമ ജീവിതത്തെ ഏറെ സ്വാധീനിച്ചെന്നുമാണ് താരം വ്യക്തമാക്കുന്നത്.

പ്രമേത്തില്‍ അഭിനയിക്കുന്നതിന് മുന്‍പ് വളരെ ഇന്‍സെക്യൂരിറ്റി ഫീലുള്ള ഒരാളായിരുന്നെന്നും ഇതിനൊക്കെ മാറ്റമുണ്ടാകാന്‍ കാരണം അല്‍ഫോണ്‍സ് പുത്രനാണെന്നുംസായ് പല്ലവി പറയുന്നു.എന്റെ ശബ്ദം, രൂപം, മുഖക്കുരു എന്നിവയൊക്കെ മറ്റുള്ളവരോട് ഇടപഴകുന്നതില്‍ നിന്നും എന്നെ പിന്നോട്ട് വലിച്ച കാര്യങ്ങളാണ്. ആള്‍ക്കാരുടെ മുന്നില്‍ എത്താന്‍ തീരെ കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്ന ആളല്ല ഞാന്‍. എന്നാല്‍ പ്രേമം പുറത്തിറങ്ങി പ്രേക്ഷകര്‍ക്കൊപ്പമിരുന്ന് ആ ചിത്രം കണ്ടപ്പോള്‍ ആളുകള്‍ നല്‍കുന്ന കൈയ്യടി എന്നെ ശരിക്കും ഞെട്ടിച്ചു. സിനിമയെക്കുറിച്ചും പ്രേക്ഷകരുടെ സൗന്ദര്യ സങ്കല്‍പ്പങ്ങളെക്കുറിച്ചും ഞാന്‍ മനസ്സിലാക്കിവെച്ച കാര്യങ്ങള്‍ തെറ്റാണെന്നും എനിക്ക് ബോധ്യപ്പെട്ടു.

പ്രേക്ഷകര്‍ക്ക് സിനിമ കാണുമ്പോള്‍ ആവശ്യം പുറമെ കാണുന്ന് സൗന്ദര്യമല്ല. അവരുടെ ശ്രദ്ധ എപ്പോഴും അഭിനയത്തിലും സിനിമയുടെ ഉള്ളടക്കത്തിലുമായിരിക്കും. അത് തിരിച്ചറിയാന്‍ എന്നെ സഹായിച്ച ചിത്രമാണ് പ്രേമം. ഇന്ന് സിനിമകള്‍ ചെയ്യാന്‍ എനിക്ക് കോണ്‍ഫിഡന്‍സ് ലഭിച്ചതും പ്രേമത്തിലൂടെയാണ്. ജോര്‍ജിയയില്‍ വെച്ചാണ് ഞാന്‍ സിനിമ ആദ്യമായി കാണാന്‍ പോകുന്നത്. എന്നെ സ്‌ക്രീനില്‍ കാണിച്ചപ്പോള്‍ തന്നെ ആളുകള്‍ കൈയ്യടിക്കാന്‍ ആരംഭിച്ചു. ആ നിമിഷം എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. അതൊരു വലിയ തിരിച്ചറിവായിരുന്നെന്നും സായ് പല്ലവി പറഞ്ഞു.മേക്കപ്പ് ഇടാതിരിക്കുന്നതാണ് തനിക്ക് ആത്മവിശ്വാസം നല്‍കുന്നത്. എന്നാല്‍ മറ്റുചിലരുടെ ആത്മവിശ്വാസം മേക്കപ്പ് ആയിരിക്കുമെന്നും അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണന്നും സായ് പല്ലവി കൂട്ടിച്ചേര്‍ത്തു.


അജിത്തിന്റെ തുനിവിലും വിജയ് ചിത്രം വാരിസിലേക്കും നായികയായി സായ് പല്ലവിയെ പരിഗണിച്ചിരുന്നതായും നായിക പ്രാധാന്യമുള്ള ചിത്രങ്ങള്‍ അല്ലാത്തതിനാല്‍ താരം പിന്‍മാറിയെന്നുമുള്ള വാര്‍ത്തകള്‍ തമിഴകത്ത് പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമായ ഗോസിപ്പുകള്‍ മാത്രമാണെന്ന് സായ് പല്ലവി പറയുന്നു. ഇത്തരത്തില്‍ പ്രചരിക്കുന്ന കാര്യങ്ങളൊക്കെ അറിയാറുണ്ടെങ്കിലും എല്ലാ വാര്‍ത്തകളോടും പ്രതികരിക്കേണ്ടതില്ലെന്ന നിലപാടെടുത്തതിനാലാണ് ആ സമയത്ത് സംസാരിക്കാത്തതെന്നും സായ് പല്ലവി വ്യക്തമാക്കി.

നൃത്തം കലാ ജീവിതത്തില്‍ ഏറെ സഹായിച്ചിട്ടുണ്ടെങ്കിലും ശാസ്ത്രീയമായി നൃത്തം അഭ്യസിച്ചിട്ടില്ല . ഭരതനാട്യം പഠിക്കാന്‍ പോയെങ്കിലും ക്ഷമ ഇല്ലാത്തതിനാല്‍ ഉപേക്ഷിച്ചു. ഐശ്വര്യ റായ്, മാധുരി ദീക്ഷിത് എന്നിവരുടെ നൃത്തം കണ്ടാണ് പഠിച്ചതെന്നും സായ് പല്ലവി പറയുന്നുഎല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യാന്‍ ആഗ്രഹിക്കുന്നതിനാല്‍ മാനേജരില്ലെന്നും സായ് പല്ലവി വ്യക്തമാക്കി

Read more topics: # സായ് പല്ലവി
Sai Pallavi says about fake news

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES