Latest News

ഏറെയിഷ്ടം സോളോ ട്രിപ്പ്; മാലിദ്വീപിന്റെ സൗന്ദര്യം ആസ്വദിച്ച് ശാലിന്‍ സോയ

Malayalilife
ഏറെയിഷ്ടം സോളോ ട്രിപ്പ്; മാലിദ്വീപിന്റെ സൗന്ദര്യം ആസ്വദിച്ച് ശാലിന്‍ സോയ

മിനിസ്‌ക്രീനിലൂടെ സിനിമയിലേക്ക് എത്തിയ താരമാണ് ഷാിലിന്‍ സോയ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം മോഡേണ്‍ ലുക്കിലും നാടന്‍ ലുക്കിലുമുളള ചിത്രങ്ങള്‍ പങ്കുവച്ച് എത്താറുണ്ട്. അടുത്തിടെ 68 കിലോയുണ്ടായിരുന്ന തന്റെ ശരീരഭാരം 55 കിലോയാക്കി കുറച്ചെന്ന് പറഞ്ഞ് ഷാലിന്‍ പങ്കുവെച്ച ചിത്രങ്ങള്‍ വൈറലായിരുന്നു. ഇപ്പോഴിതാ മാലിദ്വീപിലെ സോളോ യാത്രയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഷാലിന്‍.

ഏറെ ഇഷ്ടമുള്ള വിനോദ ഇടമാണ് മാലിദ്വീപ്. ഇവിടുത്തെ ദ്വീപുകളിലേക്ക് അവധി ആഘോഷിക്കാനിറങ്ങുന്ന നിരവധി പേരുണ്ട്. കൂടുതല്‍ ആളുകളും ഹണിമൂണ്‍ ആഘോഷത്തിനായാണ് മാലിദ്വീപ് തെരഞ്ഞെടുക്കാറുള്ളത്. ഇപ്പോഴിതാ നടി ഷാലിന്‍ സോയയുടെ മാലിദ്വീപ് യാത്രയുടെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. മാലിദ്വീപിലേക്കുള്ള സോളോട്രിപ്പാണ് തനിക്ക് ഹണിമൂണിനേക്കാള്‍ പ്രിയമെന്ന് ഷാലിന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് കുറിച്ചിരിക്കുകയാണ്. ഹണിമൂണിനേക്കാള്‍ പ്രിയം മാലിദ്വീപിലേക്കുള്ള സോളോ ട്രിപ്പിനോടാണെന്ന് ഷാലിന്‍ പറയുന്നു. ഏറെക്കാലം പലരോടും ഇങ്ങനെ പറഞ്ഞിരുന്നു. ഇപ്പോള്‍ ആ സ്വപ്നം യാഥാര്‍ഥ്യമായി.

ബഡ്ജറ്റ് ഹോളിഡെയ്‌സ് വഴിയാണത് നടന്നത്. അവരാണ് ഈ ട്രിപ്പ് ശരിയായതിന് പിന്നില്‍, ഇങ്ങനെയാണ് ഷാലിന്‍ കുറിച്ചിരിക്കുന്നത്. കൂടാതെ ഫാന്‍സി വെക്കേഷനേക്കാള്‍ അവിടുത്തെ പ്രാദേശിക ഇടങ്ങള്‍ കാണാനാണ് ഏറെ ഇഷ്ടം. സാധാരണ ഭക്ഷണം, അവിടുത്തെ തനതു ഭക്ഷണം കഴിക്കല്‍, നാട് കാണല്‍, പാരാസെയ്ലിംഗ്, സ്‌കൂബാ തുടങ്ങിയവ ചെയ്യുന്നതിനൊക്കെയാണിഷ്ടം.നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഇവര്‍ ബെസ്റ്റാണെന്നും ഷാലിന്‍ പറഞ്ഞിരിക്കുകയാണ്. മാലിദ്വീപിലേക്ക് ഹണിമൂണിനോ സോളോട്രിപ്പിനോ പോകാന്‍ സാധിച്ചിട്ടില്ല എന്ന് നടി കനിഹ കമന്റഅ ചെയ്തിട്ടുണ്ട്.
 

Read more topics: # SHALIN ZOYA,# TRIP TO MALDIVES
SHALIN ZOYA TRIP TO MALDIVES

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES