പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം 'റോഷാക്ക്' വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട പുതിയ ടീസര്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മുഖംമൂടി ധരിച്ച ഒരു വില്ലനെ ടീസറില്‍ കാണുന്നുണ്ട്. അത് ആസിഫ് അലിയാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ നിമിഷ സജയനാണെന്നാണ് ഒരുവിഭാഗം പറയുന്നത്.
പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയിലുള്ള ചിത്രമാണ് 'റോഷാക്ക്'. പേരിലെ കൗതുകംകൊണ്ട് ശ്രദ്ധ നേടിയ ചിത്രം സംവിധാനം ചെയ്യുന്നത് 'കെട്ട്യോളാണ് എന്റെ മാലാഖ' ഫെയിം നിസാം ബഷീര്‍ ആണ്. തിരക്കഥ ഒരുക്കുന്നത് 'അഡ്വഞ്ചഴ്‌സ് ഓഫ് ഓമനക്കുട്ടന്‍', 'ഇബിലീസ്' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീര്‍ അബ്ദുള്‍ ആണ്.
ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് പുതിയ ടീസറും. വെല്‍കം ബാക്ക് എന്ന മമ്മൂട്ടിയുടെ ഡയലോഗും ടീസറില്‍ കേള്‍ക്കാം. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മമ്മൂട്ടിയുടെ 'റോഷാക്കി'ന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് മിഥുന്‍ മുകുന്ദന്‍ ആണ്.'റോഷാക്കി'ലെ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഒരു പ്രതികാരത്തിന്റെ കഥയാണ് ചിത്രമെന്ന് ചില അനുമാനങ്ങള്‍ക്കൊപ്പം വൈറ്റ് റൂം ടോര്‍ച്ചറിനെ കുറിച്ചെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ നടന്‍ ആസിഫലി അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ മമ്മൂട്ടിയെയും സഞ്ജു ശിവ്‌റാമിനെയും ആസിഫ് അലിയെയും കൂടാതെ ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, കോട്ടയം നസീര്‍, ബാബു അന്നൂര്‍ , മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനര്‍ ബാദുഷയാണ്.
ഡാര്‍ക് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് തിയറ്ററുകളില്‍ എത്തിക്കുന്നത്. കൊച്ചിയിലും ദുബൈയിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചത്. കലാ സംവിധാനം ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചമയം റോണക്‌സ് സേവ്യര്‍ & എസ്സ് ജോര്‍ജ്, പിആര്‍ഒ പ്രതീഷ് ശേഖര്‍ എന്നിവരാണ്.