Latest News

അന്യരുടെ പ്രൈവസിയിൽ ജഡ്ജ്മെന്റ് പറയുന്നു; കലയെ ആക്ഷേപിക്കുന്നു; ജാനകിയുടെ മാതാപിതാക്കളെ പരിഹസിക്കുന്നു; താൻ എവിടുത്തെ വക്കീൽ എന്നാണ് പറഞ്ഞത്; കുറിപ്പ് പങ്കുവച്ച് രേവതി സമ്പത്ത്

Malayalilife
അന്യരുടെ പ്രൈവസിയിൽ ജഡ്ജ്മെന്റ് പറയുന്നു; കലയെ ആക്ഷേപിക്കുന്നു; ജാനകിയുടെ മാതാപിതാക്കളെ പരിഹസിക്കുന്നു; താൻ എവിടുത്തെ വക്കീൽ എന്നാണ് പറഞ്ഞത്; കുറിപ്പ് പങ്കുവച്ച് രേവതി സമ്പത്ത്

രേവതി സമ്പത്ത് എന്ന പേര് മലയാളികളില്‍ ആദ്യമായി കേട്ടത് നടന്‍ സിദ്ധിക്കിനെതിരെ മുന്‍ മോഡലും നടിയുമായ രേവതി മീ ടൂ ആരോപണം ഉയര്‍ത്തിയപ്പോഴാണ്. താരം ഒരു  ആക്ടിവിസ്റ്റും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമാണ്. തന്റേതായ അഭിപ്രായം  പല കാര്യങ്ങളിലും പറയാന്‍ യാതൊരു മടിയും താരം കാണിക്കാറില്ല. എന്നാൽ ഇപ്പോൾ  തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ നൃത്തം സൈബറിടത്തിൽ വർഗ്ഗീയവത്കരിച്ചു ചിത്രീകരിച്ച അഡ്വക്കേറ്റിനെ വിമർശിച്ച് കൊണ്ട്  നടി രേവതി സമ്പത്ത് രംഗത്ത്.  അഭിഭാഷകൻ്റെ ഭാഷ്യ പ്രകാരം ഡാന്‍സില്‍ എന്തോ പന്തികേട് മണക്കുന്നുവെന്നായിരുന്നു. ഹൈക്കോടതി അഭിഭാഷകനായ ആര്‍ കൃഷ്ണരാജ് വിദ്യാര്‍ത്ഥികള്‍ ജാനകിക്കും നവീനും എതിരെ  വര്‍ഗീയ വിദ്വേഷ പ്രചരണം നടത്തിയതിനെതിരെ നടി രേവതി രംഗത്തെത്തിയത്. രേവതി ഇക്കാര്യങ്ങൾ കുറിപ്പിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. 

'രണ്ട്,മെഡിക്കൽ വിദ്യാർഥികൾ അതിമനോഹരമായി നൃത്തം ചെയ്യുന്നു.അത് വയറൽ ആകുന്നു.അവരുടെ ആ കഴിവിനെ ജനങ്ങൾ ആഘോഷമാക്കി എടുക്കുന്നു.കണ്ടിട്ടും കണ്ടിട്ടും മതി വരാത്തത്ര അഴക് അവരുടെ ചലനങ്ങൾക്ക്. കല എന്ന സത്യം നിറഞ്ഞ് തുളുമ്പുന്ന മൂർച്ചയേറിയ ചലനങ്ങൾ അതിൽ കാണാം. എന്നാൽ കാലാകാലങ്ങളായി നാടിനെ പുറകോട്ട് കൊണ്ട് പോകാനും, വർഗ്ഗീയ വിഷം എങ്ങും പരത്താനും ഓരോ നിമിഷവും പണിയെടുത്തുകൊണ്ടിരിക്കുന്ന കൃഷ്ണ രാജിനെ പോലുള്ള വർഗ്ഗീയവാദികൾക്ക് കലയൊക്കെ വിദൂരമായി നിൽക്കുന്ന ഒരു കെട്ടുകഥയും മറിച്ച് നവീൻ എന്ന മുസ്ലീമും

'എടൊ, താൻ വക്കീൽ തന്നെ ആണോ അതോ പന്തികേട് അളന്നു നടക്കൽ ആണോ തന്റെ പണി.എന്തിനെയും ഏതിനെയും ഒരേ കണ്ണിൽ കാണാൻ താനും തന്റെ കോണകങ്ങളും കൂടെ ഉണ്ടാക്കാൻ തുടങ്ങിയിട്ട് കുറെ കാലം ആയല്ലോ.ജാനകിയുടെ അച്ഛനും അമ്മയും സൂക്ഷിക്കാൻ പറയാൻ ലോകത്ത് ഉള്ള എല്ലാരും തന്നെ പോലുള്ള വിഡ്ഢി കൂശ്മാണ്ഡങ്ങളാണ് എന്ന തന്റെ തോന്നൽ എടുത്ത് എറിയടോ.

'അന്യരുടെ പ്രൈവസിയിൽ ജഡ്ജ്മെന്റ് പറയുന്നു, കലയെ ആക്ഷേപിക്കുന്നു,ജാനകിയുടെ മാതാപിതാക്കളെ പരിഹസിക്കുന്നു,താൻ എവിടുത്തെ വക്കീൽ എന്നാണ് പറഞ്ഞത്? !!. ഡോക്ടർമാർ നൃത്തം ചെയ്യും, പാട്ടുപാടും, അഭിനയിക്കും, അവർക്ക് തോന്നുന്നതെല്ലാം ചെയ്യും. മജ്ജയും മാംസവും രക്തവും ഉള്ള മനുഷ്യർ തന്നെയാണവരും.'

'തനിക്കിത് സഹിക്കുന്നില്ല എങ്കിൽ, താൻ ഒരു കാര്യം ചെയ്യ്. ജയ് ശ്രീ റാം ഇട്ടിട്ട് രണ്ട് തുള്ളക്കം തുള്ള്. അപ്പോൾ അടങ്ങിക്കോളും തന്റെ യഥാർത്ഥ പ്രശ്നം.. നവീൻ-ജാനകി, ഈ അതുല്യ പ്രതിഭകൾക്ക് ഒത്തിരി സ്നേഹം.ഇനിയും മുന്നോട്ട്..ചുവടുകൾ എന്നെന്നും മുന്നോട്ട്.ലെവന്മാരുടെ നെഞ്ചത്ത് തന്നെ ആകട്ടെ ഇനിയും. അഭിവാദ്യങ്ങൾ. ഈ വർഗ്ഗീയവാദികളുടെ മോങ്ങൽ ബിജിഎം ആക്കി ഇട്ട് തകർത്ത് നൃത്തമാടു'
 

Revathy sampath note about janaki and naveen video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES