വിവാഹം കഴിഞ്ഞ വേഷത്തിലെ ആദ്യ ചിത്രം പുറത്തുവന്നത് മുതല്‍ ഇന്നുവരെ സമൂഹ മാധ്യമങ്ങള്‍ വിടാതെ പിടികൂടിയ ദമ്പതികളാണ് നടി മഹാലക്ഷ്മി രവീന്ദറും ചലച്ചിത്ര നിര്‍മാതാവായ ഭര്‍ത്താവ് രവീന്ദര്‍ ചന്ദ്രശേഖരനും .ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു എങ്കിലും പണം കണ്ടിട്ടാണ് മഹാലക്ഷ്മി രവീന്ദ്രറിനൊപ്പം പോയതെന്ന ആരോപണം ഉയര്‍ന്ന് വന്നു. എന്നാല്‍ ഞങ്ങളുടെ പ്രണയം സത്യമാണെന്നാണ് ഇരുവരും തെളിയിച്ച് കൊണ്ടിരുന്നത്.
ഇപ്പോളിതാ രവീന്ദ്രറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് താരത്തിന്റെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നത്. ഒരാഴ്ചയോളം താന്‍ ഐസിയുവില്‍ ആയിരുന്നുവെന്നാണ് രവീന്ദ്രറിപ്പോള്‍
വെളിപ്പെടുത്തിയിരിക്കുന്നത്.
ലിബ്ര പ്രൊഡക്ഷന്‍സ് എന്ന പേരില്‍ ഒരു നിര്‍മ്മാണ കമ്പനി നടത്തിയാണ് രവീന്ദര്‍ ചന്ദ്രശേഖര്‍ ഇപ്പോള്‍ നിറഞ്ഞ് നില്‍ക്കുന്നത്. നിര്‍മാതാവ് എന്നതിനൊപ്പം ബിഗ് ബോസ് ഷോയുടെ വിമര്‍ശകന്‍ കൂടിയാണ് അദ്ദേഹം. തന്റെ സ്വകാര്യ യൂട്യൂബ് ചാനലിലൂടെ ദിവസവും ബിഗ് ബോസ് ഷോ യെ കുറിച്ചുള്ള അവലോകനവും രവീന്ദര്‍ ചെയ്യാറുണ്ട്.
അടുത്തിടെ ബിഗ് ബോസ് ഷോ റിവ്യൂ ചെയ്യാന്‍ എത്തിയപ്പോഴാണ് നടന്റെ അസുഖവിവരം പുറത്ത് വരുന്നത്. ശ്വാസതടസ്സം മൂലം മൂക്കില്‍ ഓക്‌സിജന്‍ ട്യൂബ് ഘടിപ്പിച്ചാണ് അദ്ദേഹം സംസാരിച്ചിരുന്നത്. തനിക്ക് ശ്വാസകോശത്തില്‍ അണുബാധയുണ്ടെന്നും ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഇതേ തുടര്‍ന്ന് ഒരാഴ്ച ഐസിയുവില്‍ ചികിത്സയിലായിരുന്നുവെന്നും യൂട്യൂബ് വീഡിയോയിലൂടെ രവീന്ദര്‍ വെളിപ്പെടുത്തി.
എന്നാല്‍ ആരോഗ്യം ഇത്രയും മോശമായിരിക്കുന്ന സാഹചര്യത്തിലും ബിഗ് ബോസിനെ പറ്റി പറയാന്‍ വന്നതിനെയാണ് ആരാധകര്‍ ട്രോളുന്നത്. ആരോഗ്യം വീണ്ടെടുത്തതിന് ശേഷം ബിഗ് ബോസിനെ വിമര്‍ശിക്കാന്‍ വന്നാല്‍ പോരെ എന്നാണ് ആരാധകര്‍ അഭ്യര്‍ത്ഥിക്കുന്നത്.
സിനിമാ ചിത്രീകരണത്തിന്റെ പേരില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ രവീന്ദര്‍ ചന്ദ്രശേഖര്‍ ഒരു മാസത്തിലേറെ ജയിലില്‍ കിടന്നു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷമാണ് നിര്‍മാതാവ് ബിഗ് ബോസ് ഷോയെ വിമര്‍ശിക്കാന്‍ തുടങ്ങിയത്. എല്ലാ ദിവസവും ഈ പരിപാടിയുമായി താരം വരാറുണ്ട്. നേരത്തെ വിവാഹിതനായിരുന്ന രവീന്ദ്രര്‍ ആദ്യ ഭാര്യയുമായി ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് മഹാലക്ഷ്മിയുമായി അടുപ്പത്തിലാവുന്നത്.
തമിഴിലെ ഹിറ്റ് സീരിയലുകളില്‍ അഭിനയിച്ച് ശ്രദ്ധേയായ മഹാലക്ഷ്മിയും വിവാഹമോചിതയായിരുന്നു. ശേഷം ഇരുവരും 2022 ല്‍ രണ്ടാമതും വിവാഹിതരായി. വിവാഹത്തിന്റെ ഫോട്ടോസ് പുറത്ത് വന്നതോട് കൂടിയാണ് താരങ്ങള്‍ വിമര്‍ശിക്കപ്പെട്ടത്. രവീന്ദ്രറിന്റെ തടി കൂടുതലുള്ള രൂപമായിരുന്നു വിമര്‍ശനങ്ങള്‍ക്ക് കാരണം. മാത്രമല്ല മഹാലക്ഷ്മി പണത്തിന് വേണ്ടിയാണ് രവീന്ദ്രറിനെ വിവാഹം കഴിച്ചതെന്ന വിമര്‍ശനവും ഇതോടൊപ്പം ഉയര്‍ന്നിരുന്നു