രശ്മിക മന്ദാനയുടെ ഡീപ്‌ഫേക്ക് വീഡിയോ: 4 പേര്‍ പിടിയില്‍; പിടിയിലായത് ഇന്റര്‍നെറ്റില്‍ വീഡിയോ അപ് ലോഡ് ചെയ്തവര്‍

Malayalilife
 രശ്മിക മന്ദാനയുടെ ഡീപ്‌ഫേക്ക് വീഡിയോ: 4 പേര്‍ പിടിയില്‍; പിടിയിലായത് ഇന്റര്‍നെറ്റില്‍ വീഡിയോ അപ് ലോഡ് ചെയ്തവര്‍

ബോളിവുഡ് താരം രശ്മിക മന്ദാനയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിച്ചതുമായി ബന്ധപ്പെട്ട് 4 പേരെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പൊലീസ്. ഇവരാണ് വീഡിയോ അപ്ലോഡ് ചെയ്തത് എന്നാണ് പൊലീസ് സ്ഥിരീകരണം. 

ഇതിന് മുന്നെ പതിനേഴുകാരനായ ബീഹാര്‍ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അപ്ലോഡ് ചെയ്ത 4 പേരെ പിടിച്ചതോടുകൂടി  ഇപ്പോഴിതാ കേസില്‍ അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്.

ഐപിസി 465 വ്യാജ രേഖയുണ്ടാക്കല്‍, 469 പ്രശസ്തിക്ക് കോട്ടം വരുത്താന്‍ വേണ്ടി വ്യാജ രേഖയുണ്ടാക്കല്‍ തുടങ്ങി ഐടി നിയമത്തിലെ സെക്ഷന്‍ 66, 66 ഇ, എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ കാജോള്‍, ഐശ്വര്യ റായ് എന്നിവരും ഡീപ് ഫേക്കിന് ഇരയായിരുന്നു.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും ബ്രിട്ടീഷ് യുവതിയുമായ സാറ പട്ടേല്‍ എന്ന യുവതിയുടേതാണ് യഥാര്‍ത്ഥ വീഡിയോ. എ. ഐ ഡീപ് ഫീക്കിലൂടെയാണ് സാറ പട്ടേലിന്റെ വീഡിയോ രശ്മികയുടേതാക്കി മാറ്റിയിരിക്കുന്നത്.

പ്രസ്തുത വിഷയത്തില്‍ സാറ പട്ടേല്‍ വിശദീകരണവുമായി എത്തിയിരുന്നു. ' എല്ലാവരുടേയും ശ്രദ്ധയ്ക്ക്. എന്റെ ശരീരവും പ്രമുഖ ബോളിവുഡ് താരത്തിന്റെ മുഖവും ചേര്‍ത്ത് ചിലര്‍ ഒരു ഡീപ് ഫെയ്ക് വിഡിയോ നിര്‍മിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ എനിക്ക് യാതൊരു പങ്കുമില്ല. മാത്രമല്ല, ഇതില്‍ ഞാന്‍ വളരെയധികം അസ്വസ്ഥയുമാണ്. ഇന്റര്‍നെറ്റില്‍ നിങ്ങള്‍ കാണുന്നതിന്റെ പിന്നിലെ വസ്തുത ഉറപ്പാക്കുക. ഇന്റര്‍നെറ്റിലെ എല്ലാം യഥാര്‍ഥമല്ല. സംഭവിച്ചതില്‍ വളരെയധികം അസ്വസ്ഥയാണ്.'' എന്നാണ് സാറ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്

Rashmika Mandanna Deepfake Case

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES