Latest News

അഞ്ച് കോടിയിലധികം കാഴ്ച്ചക്കാരുമായി സെന്‍സേഷണല്‍ ഹിറ്റായി വിജയ് ചിത്രം വരിശിലെ ഗാനം; ദിവസങ്ങള്‍ക്ക് ശേഷവും രഞ്ജിതമേ'എന്ന ഗാനം ട്രെന്റിങില്‍ ഒന്നാമത്

Malayalilife
അഞ്ച് കോടിയിലധികം കാഴ്ച്ചക്കാരുമായി സെന്‍സേഷണല്‍ ഹിറ്റായി വിജയ് ചിത്രം വരിശിലെ ഗാനം; ദിവസങ്ങള്‍ക്ക് ശേഷവും രഞ്ജിതമേ'എന്ന ഗാനം ട്രെന്റിങില്‍ ഒന്നാമത്

മിഴിലും തെലുങ്കിലും ഒരേ സമയം ഒരുങ്ങുന്ന ചിത്രമാണ് വിജയ് ചിത്രമാണ് വരിശ്. വിജയ്‌യുടെ കരിയറിലെ 66-ാം ചിത്രം പതിവ് പോലെ വിജയ് ആരാധകര്‍ റിലിസിന് മുമ്പേ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തിലെ പുറത്തിറങ്ങിയ ഗാനമാണ് ഇപ്പോള്‍ സെന്‍ശേഷണല്‍ ഹിറ്റായി മാറുന്നത്. 50 മില്യണ്‍ കാഴ്ചക്കാരുമായി 'വരിശിലെ രഞ്ജിതമേ  ഗാനം വൈറല്‍ ആവുകയാണ്.

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വരിശ്'. ബീസ്റ്റിന് ശേഷം വിജയ് നായകനായി എത്തുന്ന  ചിത്രത്തിന്റെ  സംവിധാനം നിര്‍വഹിക്കുന്നത് വംശി പൈഡിപ്പള്ളിയാണ്. സാധാരണ വിജയ് ചിത്രങ്ങളെ പോലെ തന്നെ വരിശിലെ 'രഞ്ജിതമേ' എന്ന ഗാനമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. റിലീസ് ദിനം മുതല്‍ ശ്രദ്ധനേടിയ ഗാനത്തിന് ചുവടുവച്ച് സാധാരണക്കാര്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെ രംഗത്തെത്തിയിട്ടുണ്ട് എന്നത് ഗാനത്തിന്റെ വിജയമാണ്. 

ഭൂരിഭാഗം പേരും വിജയിയുടെ സ്റ്റൈല്‍ അനുകരിച്ചു തന്നെയാണ് ചുവടുവച്ചിരിക്കുന്നത്. റിലീസ് ചെയ്ത് വെറും പതിനൊന്ന് ദിവസം കൊണ്ടാണ് 50 മില്യണ്‍ കാഴ്ചക്കാരെ 'രഞ്ജിതമേ' ഗാനം സ്വന്തമാക്കിയിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമയില്‍ സമീപകാലത്തുളളവയില്‍ ഒരു ലിറിക് വീഡിയോയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ഹിറ്റ് ആണ് ഇത്. 

പതിനൊന്ന് ദിവസം കഴിഞ്ഞിട്ടും യുടൂബ് ട്രെന്റിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി തുടരുകയാണ് ഗാനത്തിന്റെ ജൈത്രയാത്ര. തമന്‍ എസ് സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് തന്നെയാണ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വരികള്‍ വിവേകിന്റേതാണ്. 50 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയതിന്റെ പ്രത്യേക വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് വരിശിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ഇത്. ഫാമിലി എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ രശ്മിക മന്ദാന, ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

Ranjithame Varishu Lyrics Song hit list

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക