Latest News

സവര്‍ക്കറുടെ ജീവിതകഥ പറയുന്ന ചിത്രത്തിനായി ശരീരഭാരം 18 കിലോ വരെ കുറച്ച് രണ്‍ദീപ് ഹൂഡ;  മഹേഷ് മഞ്ജരേക്കര്‍ സംവിധാനം ചെയ്യുന്ന സ്വതന്ത്ര വീര്‍സവര്‍ക്കറിനായുള്ള തയ്യാറെടുപ്പുമായി താരം

Malayalilife
സവര്‍ക്കറുടെ ജീവിതകഥ പറയുന്ന ചിത്രത്തിനായി ശരീരഭാരം 18 കിലോ വരെ കുറച്ച് രണ്‍ദീപ് ഹൂഡ;  മഹേഷ് മഞ്ജരേക്കര്‍ സംവിധാനം ചെയ്യുന്ന സ്വതന്ത്ര വീര്‍സവര്‍ക്കറിനായുള്ള തയ്യാറെടുപ്പുമായി താരം

ഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകുന്നവരാണ് അഭിനേതാക്കള്‍. ശരീര ഭാരം കുറയ്ക്കാനായാലും കൂട്ടാനായാലും ഇവര്‍ തയ്യാറായിരിക്കും. അത്തരത്തില്‍ കഥാപാത്രത്തിനായി ശാരീരികമായി കഠിനാധ്വാനം ചെയ്യുന്ന താരമാണ് രണ്‍ദീപ് ഹൂഡ. ഹൈവേ, സരബ്ജിത്ത് തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ രൂപമാറ്റം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ 'സ്വതന്ത്ര വീര സവര്‍ക്കര്‍' എന്ന ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് രണ്‍ദീപ്. 

സ്വതന്ത്ര വീര്‍സവര്‍ക്കറാവാന്‍ ശരീരഭാരം 18 കിലോയോളം ആണ് നടന്‍  കുറച്ചത്.  നടന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോല്‍്യല്‍ മീഡിയയില്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. മഹേഷ് മഞ്ജരേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം സവര്‍ക്കറുടെ ജീവിതകഥയാണ് പറയുന്നത്. ടൈറ്റില്‍ റോളിലാണ് രണ്‍ദീപ് ഹൂഡയെത്തുന്നത്.

ചിത്രത്തിനായി താന്‍ ഇതുവരെ 18 കിലോ കുറച്ചെന്നാണ് ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ വ്യക്തമാക്കിയത്. ഇനിയും ഭാരം കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി ശാരീരികമായി കഠിനാധ്വാനം ചെയ്യുന്ന താരമാണ് രണ്‍ദീപ് ഹൂഡ.

2020-ല്‍ ഓ.ടി.ടി റിലീസായെത്തിയ എക്‌സ്ട്രാക്ഷന്‍ എന്ന ചിത്രത്തിലൂടെ ഹോളിവുഡിലും രണ്‍ദീപ്  അരങ്ങേറ്റം നടത്തിയിരുന്നു.

Randeep Hooda on losing weight for Veer Savarkar biopic

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES