വിവാദങ്ങളിലൂടെ എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞ് നില്ക്കുന്ന താരമാണ് രാഖി സാവന്ത്.അടുത്തിടെ വിവാഹമോചിതയായ നടി തന്റെ പുതിയ കാമുകനെയും ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരുന്നു. റിതേഷ് സിംഗമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ച നടി മൈസൂര്‍ സ്വദേശിയായ ആദില്‍ ഖാനുമായാണ് ഇപ്പോള്‍ പ്രണയത്തിലായിരിക്കുന്നത്.
ഇപ്പോഴിതാ താന്‍ പ്രണയരംഗങ്ങളില്‍ അഭിനയിക്കുന്നത് കാമുകന് ഇഷ്ടമല്ലെന്ന് പറയുകയാണ് രാഖി. അതിന്റെ പേരില്‍ വഴക്കിട്ടുവെന്നും രാഖി വെളിപ്പെടുത്തി.ഒരു മ്യൂസിക് വീഡിയോയില്‍ അഭിനയിക്കുമ്പോള്‍ വില്ലന്‍ തന്നെ പ്രണയിക്കുന്ന രംഗമുണ്ടായിരുന്നെന്നും രാഖി പറഞ്ഞു. അത് ചിത്രീകരിക്കുമ്പോള്‍ അവന് വില്ലനെ അടിക്കാന്‍ പോയിയെന്നും രാഖി പറഞ്ഞു.
43 വയസുകാരിയായ രാഖിയേക്കാള്‍ ആറുവയസ് കുറവാണ് ആദിലിന്. എന്റെ പ്രണയം, എന്റെ ജീവിതം എന്ന കുറിപ്പോടെയുള്ള വീഡിയോ പങ്കുവച്ചാണ് രാഖി ആദിലിനെ കുറച്ചുനാളുകള്‍ക്ക് മുന്‍പ് പരിചയപ്പെടുത്തിയത്.