രജനികാന്ത് നായകനാകുന്ന പുതിയ ചിത്രമാണ് 'ജയിലര്‍'. നെല്‍സണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നെല്‍സണ്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. രജനികാന്ത് നായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണം അമ്പത് ശതമാനത്തോളം പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ട്.ആക്ഷന് പ്രാധാന്യമുള്ള ചിത്രമായിരിക്കും 'ജയിലര്‍' എന്നാണ് റിപ്പോര്‍ട്ട്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. ഇപ്പോള്‍ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുകയാണ്.
ചിത്രത്തില്‍ രജനികാന്തും മോഹന്‍ലാലും ഒരുമിച്ചുള്ള മാസ് ആക്ഷന്‍ രംഗം ഉണ്ടാകുമെന്നാണ് സൂചനകളാണ് പുറത്ത് വരുന്നത്. സിനിമയിലെ ഹൈലൈറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലെ സംഘട്ടന രംഗത്തിന് തയ്യാറെടുക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഈ സംഘട്ടനരംഗത്ത് നിരവധി വില്ലന്‍മാരോടെ രജനികാന്ത് ഏറ്റുമുട്ടുന്നുണ്ട്.മോഹന്‍ലാലും ഇതിന്റെ ഭാഗമാകും.
സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഒരാഴ്ചയായി ഈ രംഗം റിഹേഴ്‌സല്‍ ചെയ്തു കൊണ്ടിരിക്കുകയാണ്.ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലെത്തി യിരിക്കുകയാണ്, ഏപ്രിലില്‍ ചിത്രം പൂര്‍ത്തിയാകുമെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
തമന്ന, സുനില്‍, ശിവരാജ് കുമാര്‍ എന്നിവരും സംഘട്ടന രംഗത്തുണ്ട്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രമായ ജയിലര്‍ അവസാനഘട്ട ചിത്രീകരണത്തിലാണ്. മലയാളത്തില്‍ നിന്ന് വിനായകന്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്.