മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനികാന്ത് നായകനാകും; പ്രഖ്യാപനം ഉടന്‍

Malayalilife
 മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനികാന്ത് നായകനാകും; പ്രഖ്യാപനം ഉടന്‍

മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനികാന്ത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. തമിഴില്‍ വേറിട്ട ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്ന സംവിധായകനാണ് മാരി സെല്‍വരാജ്. കതിര്‍, ആനന്ദി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ പരിയേറും പെരുമാള്‍ ആണ് ആദ്യ സംവിധാന സംരംഭം. ധനുഷ് നായകനായ കര്‍ണന്‍, ഉദയനിധി സ്റ്റാലിന്‍, ഫഹദ് ഫാസില്‍, വടിവേലു എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ മാമന്നന്‍ എന്നിവയാണ് മറ്റു ചിത്രങ്ങള്‍. 

നിഖില വിമല്‍, കലൈയരസന്‍, പ്രിയങ്ക നായര്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന വാഴൈ ആണ് മാരി സെല്‍വരാജിന്റെ സംവിധാനത്തില്‍ ഉടന്‍ റിലീസിന് ഒരുങ്ങുന്ന ചിത്രം. ധ്രുവ് വിക്രം, അനുപമ പരമേശ്വരന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ബൈസണ്‍ ചിത്രീകരണ ഘട്ടത്തിലാണ്. ബൈസണുശേഷം മാരി സെല്‍വരാജ് രജനികാന്ത് ചിത്രത്തിലേക്ക് പ്രവേശിക്കും. അതേസമയം രജനികാന്തും മാരി സെല്‍വരാജും ആദ്യമായി ഒരുമിക്കുന്ന ചിത്രം ആരാധക ലോകത്ത് വന്‍ പ്രതീക്ഷ നല്‍കുന്നു.

Rajinikanth is reportedly set to collaborate with Karnan director Mari Selvaraj

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES