Latest News

സൂപ്പര്‍ സ്റ്റാറുകള്‍ ഹിറ്റുകള്‍ക്കും ഫ്‌ലോപ്പുകള്‍ക്കും അപ്പുറം; രജനി സാറിന് 6 ഫ്‌ലോപ്പുകള്‍ ബാക്ക് ടു ബാക്ക് ഉണ്ടായേക്കാം; പക്ഷെ പിന്നാലെ 500 കോടി വാരുന്ന ജയിലര്‍ പോലെ ഒരു ചിത്രവുമായി അദ്ദേഹം വരുന്നു; വിജയ് ദേവരകൊണ്ടയുടെ പരാമര്‍ശത്തില്‍ വിവാദം

Malayalilife
 സൂപ്പര്‍ സ്റ്റാറുകള്‍ ഹിറ്റുകള്‍ക്കും ഫ്‌ലോപ്പുകള്‍ക്കും അപ്പുറം; രജനി സാറിന് 6 ഫ്‌ലോപ്പുകള്‍ ബാക്ക് ടു ബാക്ക് ഉണ്ടായേക്കാം; പക്ഷെ പിന്നാലെ 500 കോടി വാരുന്ന ജയിലര്‍ പോലെ ഒരു ചിത്രവുമായി അദ്ദേഹം വരുന്നു; വിജയ് ദേവരകൊണ്ടയുടെ പരാമര്‍ശത്തില്‍ വിവാദം

സാമന്തയും വിജയ് ദേവരകൊണ്ടയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഖുഷി' റിലീസിന് ഒരുങ്ങുന്നു. 2023 സെപ്റ്റംബര്‍ 1-നാണ് ചിത്രത്തിന്റെ റിലീസ് ചിത്രത്തിന്റെ തിരക്കിട്ട പ്രമോഷനിലാണ് ഇപ്പോള്‍ താരം. അതിന്റെ ഭാഗമായി അടുത്തിടെ വിജയ് ദേവരകൊണ്ട ഒരു വാര്‍ത്ത സമ്മേളനത്തില്‍ നടത്തിയ പ്രസ്താവന ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.

ഏതാനും പരാജയങ്ങള്‍ കൊണ്ട് തകരുന്നതല്ല സൂപ്പര്‍സ്റ്റാറുകളുടെ താരപദവി എന്നായിരുന്നു വിജയ് ദേവരകൊണ്ട പറഞ്ഞത്. എന്നാല്‍, വിജയ് പറഞ്ഞ വാക്കുകള്‍ തെറ്റായി എടുത്താണ് ഇപ്പോള്‍ താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം നടക്കുന്നത്.

വിജയങ്ങള്‍ക്കും പരാജയങ്ങള്‍ക്കും അപ്പുറമാണ് സൂപ്പര്‍ സ്റ്റാറുകള്‍ എന്ന് തുടങ്ങിയായിരുന്നു വിജയ്യുടെ പരാമര്‍ശം. ''രജനി സാറിന് തുടര്‍ച്ചയായി ആറ് പരാജയങ്ങള്‍ ഉണ്ടായാലും ജയിലര്‍ പോലെ 500 കോടി നേടിയ ചിത്രവുമായി തിരിച്ചുവരാം. നമ്മള്‍ മിണ്ടാതെ നോക്കിയിരുന്നാല്‍ മതി'' എന്നായിരുന്നു വിജയ് പറഞ്ഞത്.

ചിരഞ്ജീവിയെ കുറിച്ചും സമാനമായ പരാമര്‍ശമായിരുന്നു വിജയ് നടത്തിയത്. തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിട്ടാലും മികച്ച സംവിധായകനെ ലഭിച്ചാല്‍ സംസ്‌കൃതി പോലൊരു ചിത്രവുമായി അദ്ദേഹത്തിന് വമ്പന്‍ തിരിച്ചു വരവ് നടത്താം. തെലുങ്ക് സിനിമാ ലോകത്തെ മാറ്റിയ സംവിധായകനാണ് ചിരഞ്ജീവി എന്നായിരുന്നു താരം പറഞ്ഞത്.

ശരിക്കും സൂപ്പര്‍താരങ്ങളായ രജനികാന്ത്,ചിരഞ്ജീവി എന്നിവരുടെ സൂപ്പര്‍താര പദവിയും അവരുടെ മഹത്വവും ഒന്നുരണ്ട് പരാജയങ്ങള്‍ കൊണ്ട് അസ്തമിക്കില്ലെന്ന് വളരെ പൊസറ്റീവായാണ് വിജയ് ദേവരകൊണ്ട പറഞ്ഞത്. പക്ഷെ താരങ്ങളുടെ ഫാന്‍സ്. പ്രത്യേകിച്ച് രജനി ഫാന്‍സ് എന്നാല്‍ ആ അര്‍ത്ഥത്തില്‍ അല്ല വിജയിയുടെ വാക്കുകളെ എടുത്തത് എന്നാണ് വിവരം. 

Rajinikanth fans angry on Vijay Devarakondas

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES