Latest News

എല്ലാ കാറ്റഗറികളിലുള്ള ചിത്രങ്ങളിലും ഞാന്‍ അഭിനയിച്ചിട്ടുണ്ട്; 160 ലേറെ സിനിമകള്‍, 40-45 വര്‍ഷത്തെ അഭിനയജീവിതം; ഇപ്പോഴും ഒരാഗ്രഹം ബാക്കി; ദര്‍ബാര്‍ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ ആഗ്രഹം തുറന്ന് പറഞ്ഞ് രജനീകാന്ത്

Malayalilife
 എല്ലാ കാറ്റഗറികളിലുള്ള ചിത്രങ്ങളിലും ഞാന്‍ അഭിനയിച്ചിട്ടുണ്ട്; 160 ലേറെ സിനിമകള്‍, 40-45 വര്‍ഷത്തെ അഭിനയജീവിതം; ഇപ്പോഴും ഒരാഗ്രഹം ബാക്കി; ദര്‍ബാര്‍ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ ആഗ്രഹം തുറന്ന് പറഞ്ഞ് രജനീകാന്ത്

നാല് പതിറ്റാണ്ട് പിന്നിട്ട സിനിമാ ജീവിതത്തിനിടെ നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ച താരമാണ് രജനീകാന്ത്. 160ലധികം സിനിമകളില്‍ അഭിനയിച്ചുകൊണ്ടാണ് അദ്ദേഹം കോളിവുഡില്‍ തിളങ്ങിനില്‍ക്കുന്നത്. എന്നാല്‍ തനിക്ക് ഇപ്പോഴും ബാക്കിയുള്ള ഒരു അഭിനയസ്വപ്നത്തെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് തമിഴകത്തിന്റെ സ്വന്തം തലൈവര്‍.അടുത്തിടെ നടന്ന ദര്‍ബാര്‍ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ ആണ് തന്റെ ഒരു ആഗ്രഹം സ്‌റ്റൈല്‍മന്നന്‍ തുറന്നുപറഞ്ഞത്.

എല്ലാ കാറ്റഗറികളിലുള്ള ചിത്രങ്ങളിലും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. 160 ലേറെ സിനിമകള്‍, 40-45 വര്‍ഷത്തെ അഭിനയജീവിതം. ഇപ്പോഴും ഒരാഗ്രഹം ബാക്കി, ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെ വേദിയില്‍ അവതരിപ്പിക്കണം,രജനീകാന്ത് പറയുന്നു.ദര്‍ബാറില്‍ ഒരു പൊലീസ് ഓഫീസറുടെ കഥാപാത്രത്തെയാണ് രജനീകാന്ത് അവതരിപ്പിക്കുന്നത്. സത്യത്തില്‍ ഒരു പൊലീസ് കഥാപാത്രത്തെ ചെയ്യാന്‍ എനിക്കിഷ്ടമല്ല, കാരണം ഏറെ ഉത്തരവാദിത്തങ്ങള്‍ ഉള്ള കഥാപാത്രമാണത്. ഈസി-ഗോയിങ് കഥാപാത്രങ്ങള്‍ ചെയ്യാനാണ് എനിക്കിഷ്ടം. എന്നാല്‍ തികച്ചും വ്യത്യസ്തമായ ഒരു കഥയുമായാണ് എ ആര്‍ മുരുഗദോസ് വന്നത്. ഇതൊരു സാധാരണ പൊലീസ് കഥാപാത്രമല്ല. വളരെ വ്യത്യസ്തമായൊരു കഥാപാത്രമാണ്, അദ്ദേഹത്തിന്റെ ഭാവനയും വിഷ്വലൈസേഷനും വേറിട്ടതാണ്, ' രജനീകാന്ത് പറഞ്ഞു. 

നിരവധി വര്‍ഷങ്ങള്‍ ക്യാമറയ്ക്ക് മുന്നില്‍ ചെലവഴിക്കുകയും പതിറ്റാണ്ടുകളായി ആരാധകരെ രസിപ്പിക്കുകയും ചെയ്തിട്ടും കാലം ഒരു കലാകാരനെന്ന നിലയില്‍ തന്നില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 'സത്യം പറഞ്ഞാല്‍, എനിക്കെന്തേലും മാറ്റം വന്നിട്ടുണ്ടെന്ന്  ഞാന്‍ കരുതുന്നില്ല. ഒരുപക്ഷേ ഞാന്‍ തുടങ്ങിയ സമയത്ത് ലജ്ജയും പരിഭ്രാന്തിയും ഉള്ളവനായിരുന്നിരിക്കാം, അല്ലാത്തപക്ഷം, ഇതെല്ലാം സംവിധായകനെ ആശ്രയിച്ചിരിക്കും. ഞാന്‍ സംവിധായകരുടെ നടനാണ്. തരുന്ന സാഹചര്യങ്ങളോട് പ്രതികരിക്കുന്നതാണല്ലോ അഭിനയം. അതിലുപരിയായി, ഞാന്‍ മാറിയിട്ടുണ്ടെന്ന് കരുതുന്നില്ല, ''ദര്‍ബാര്‍ നടന്‍ പറഞ്ഞു.

സൂപ്പര്‍സ്റ്റാര്‍' വിശേഷണം തന്റെ ജീവിതത്തിലേക്ക് വന്ന കാലത്തെ കുറിച്ചും ചടങ്ങില്‍ ഓര്‍ത്തെടുത്തു. 40 വര്‍ഷം മുന്‍പായിരുന്നു അത്. എണ്‍പതുകളുടെ തുടക്കത്തിലാണെന്നു തോന്നുന്നു, ഒരു തിയേറ്ററിലിരുന്ന് ഞാനെന്റെ ഒരു സിനിമ കാണുകയായിരുന്നു. ക്രെഡിറ്റില്‍ പെട്ടെന്ന് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് എന്നെഴുതിയത് കണ്ടു. ഞാനുടനെ നിര്‍മ്മാതാവിനെ വിളിച്ചു ചോദിച്ചു, എന്നോട് പോലും ചോദിക്കാതെ അതെങ്ങനെ എഴുതി കാണിക്കുമെന്ന് ഞാനദ്ദേഹത്തോട് ചോദിച്ചു. എനിക്ക് വളരെ ലജ്ജ തോന്നി. ഒരു സൂപ്പര്‍സ്റ്റാര്‍ എന്ന് എന്നെ വിളിക്കപ്പെടുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. എനിക്കിപ്പോഴും അങ്ങനെ തോന്നുന്നു. എന്താണ് അവരെന്നെ സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കുന്നതെന്ന് എനിക്കറിയില്ലെന്നും നടന്‍ ചടങ്ങില്‍ പറഞ്ഞു.

ഏആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ട്രെയിലറിന് മികച്ച വരവേല്‍പ്പാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയാവുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്. ആദിത്യ അരുണാചലം എന്ന പോലീസ് ഓഫീസറുടെ റോളിലാണ് ദര്‍ബാറില്‍ രജനി എത്തുന്നത്.

Read more topics: # രജനീകാന്ത്
Rajinikanth Talks About His Dream Role

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES