ലോകജനതയുടെ അഞ്ചിലൊന്ന് നമ്മള്‍; ഇപ്പോഴാണ് ആഗ്രഹിച്ച തരത്തിലുള്ള സിനിമകളും കഥാപാത്രങ്ങളും ലഭിക്കുന്നത്: തുറന്നു പറഞ്ഞ് പ്രിയങ്ക ചോപ്ര

Malayalilife
 ലോകജനതയുടെ അഞ്ചിലൊന്ന് നമ്മള്‍;  ഇപ്പോഴാണ് ആഗ്രഹിച്ച തരത്തിലുള്ള സിനിമകളും കഥാപാത്രങ്ങളും ലഭിക്കുന്നത്: തുറന്നു പറഞ്ഞ് പ്രിയങ്ക ചോപ്ര

ലോകസുന്ദരിയും മിമി എന്ന് വിളിപ്പേരുള്ള  ബോളിവുഡ് നടിയുമായ പ്രിയങ്ക ചോപ്ര നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ഹിന്ദി ചലച്ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പ്രിയങ്ക 2000ത്തിലെ ലോക സുന്ദരി പട്ടവും നേടിയിട്ടുണ്ട്. വിജയ് നായകനായി അഭിനയിച്ച തമിഴൻ  എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രിയങ്ക തൻറെ അഭിനയ ജീവിതത്തിന് തന്നെ തുടക്കം കുറിക്കുന്നതും. എന്നാൽ ഇപ്പോൾ ദക്ഷിണേഷ്യന്‍ അഭിനേതാക്കള്‍ക്ക് ഹോളിവുഡില്‍ അവസരങ്ങള്‍ ഇപ്പോഴും കുറവാണെന്ന് തുറന്നുപറഞ്ഞ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര.

ഹോളിവുഡ് വാണിജ്യ സിനിമകളില്‍ പ്രധാനപ്പെട്ട വേഷം ലഭിക്കാന്‍ വളരെയധികം ഞങ്ങള്‍ക്ക് കഷ്ടപ്പെടേണ്ടിയിരിക്കുന്നു. പത്ത് വര്‍ഷമായി ഞാന്‍ ഹോളിവുഡില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട്. എന്നിട്ട് ഇപ്പോഴാണ് ആഗ്രഹിച്ച തരത്തിലുള്ള സിനിമകളും കഥാപാത്രങ്ങളും എനിക്ക് ലഭിക്കുന്നത്. ദക്ഷിണേന്ത്യന്‍ അഭിനേതാക്കള്‍ കൂടുതല്‍ അംഗീകാരം ലഭിക്കുന്നുണ്ടെന്നും അവര്‍ക്ക് കഴിവുണ്ടെന്നും ലോകത്തെ ഇനിയും പഠിപ്പിക്കേണ്ടിയിരിക്കുന്നു. ലോകജനതയുടെ അഞ്ചിലൊന്ന് നമ്മളാണ്. പക്ഷെ അതൊരിക്കലും ഇംഗ്ലീഷ് സിനിമകളില്‍ കാണാന്‍ കഴിയില്ല.

 ചരിത്രത്തിലെ തന്നെ മികച്ച സയന്‍സ് ഫിക്ഷന്‍ ചിത്രങ്ങളിലൊന്നാണ് ‘ദ മെട്രിക്സ് റെസറക്ഷന്‍’. ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്. കിയാനു റീവ്സ്, കാരി ആന്‍ മോസ്, ലോറന്‍സ് ഫിഷ്ബേണ്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. മെട്രിക്സിന്റെ നാലാം ഭാഗമായ മെട്രിക്സ് റെസറക്ഷന്‍ ഇന്നലെയാണ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ മൂന്നാം ഭാഗം റിലീസ് ചെയ്ത് 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നാലാം ഭാഗം പുറത്തിറങ്ങുന്നത്.

Priyanka chopra words about cinema and indians

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES