അജയ് ദേവ്ഗണ് നായകനായി എത്തുന്ന മൈദാനില്‍ നിന്ന് കീര്‍ത്തി സുരേഷ് പിന്മാറിയതായതിന് പിന്നാലെ നായികയായെത്തുക പ്രിയാമണിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.അജയ് ദേവ്ഗണിന്റെ ഭാര്യയായുള്ള വേഷമായതിനാല്‍ ഇരുവരും തമ്മിലുള്ള പ്രായവെത്യാസം കാരണമാണ് കീര്‍ത്തി സുരേഷിനു പകരം പ്രിയാമണിയെ തെരഞ്ഞെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അജയ് ദേവ്ഗണിന്റെ ഭാര്യ വേഷം ചെയ്യുന്നതില്‍ നേരത്തെ തന്നെ കീര്‍ത്തിക്കു ആശങ്കകളുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ബോളിവുഡിലെ ആദ്യ ചിത്രത്തില്‍ തന്നെ ഭാര്യ വേഷം ചെയ്താല്‍ ടൈപ് കാസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നായിരുന്നു കീര്‍ത്തിയുടെ ആശങ്ക.
മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ കോച്ചായ സെയ്ദ് അബ്ദുല്‍ റഹീമിന്റെ വേഷത്തിലാണ് അജയ് ചിത്രത്തിലെത്തുന്നത്. എന്നാല്‍ 27കാരിയായ കീര്‍ത്തിയെ സംബന്ധിച്ചടുത്തോളം ഈ കഥാപാത്രം പ്രായമേറിയതെന്നാണ് വിലയിരുത്തല്‍.
സിനിമയുടെ നിര്‍മ്മാതാവ് ബോണി കപൂറും കീര്‍ത്തിയും ഒന്നിച്ചാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്നും കഥാപാത്രത്തെ അപേക്ഷിച്ച് കീര്‍ത്തി വളരെ ചെറുപ്പമാണെന്നതാണ് ഈ പിന്മാറ്റത്തിന് കാരണമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മഹാനടിയില്‍ സാവിത്രിയുടെ വേഷം ചെയ്തത് 45 കാരിയായി പോലും അഭിനയിച്ചതാണ് കീര്‍ത്തി. വീണ്ടും ഇത്തരത്തിലൊരു റോളിലെത്തുന്നത് കീര്‍ത്തി ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാന്‍ കാരണമാകുമെന്ന തോന്നലാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടുണ്ട്.
1952-1962 കാലഘട്ടത്തിലെ ഫുട്ബോള്‍ ചരിത്രം പറയുന്ന ചിത്രം അമിത് ശര്‍മ്മയാണ് സംവിധാനം ചെയ്യുന്നത്. ഇന്തോനേഷ്യയുടെ ജക്കാര്‍ത്ത, ഇറ്റലിയുടെ റോം, മെല്‍ബണ്‍ എന്നീ നഗരങ്ങളിലാണ് മൈദാന്റെ ചിത്രീകരണം നടക്കുക.
മനോജ് ബാജ്പേയ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ആമസോണ്‍ പ്രൈം സീരീസായ ഫാമിലിമാനില്‍ ആണ് നേരത്തെ പ്രിയാമണി പ്രത്യക്ഷപ്പെട്ടത്. വന്‍ വിജയമായ ഫാമിലിമാന്റെ രണ്ടാം സീസണിലും പ്രിയാമണി എത്തുന്നുണ്ട്.