Latest News

വിവാദങ്ങള്‍ക്ക് വിരാമം; കടുവാക്കുന്നേല്‍ കുറുവച്ചനായി വെള്ളിത്തിരയില്‍ പൃഥ്വിരാജ് തന്നെ എത്തും; സുരേഷ് ഗോപിയുടെ കുറുവച്ചനെ വിലക്കി ഹൈക്കോടതിയും

Malayalilife
topbanner
വിവാദങ്ങള്‍ക്ക് വിരാമം; കടുവാക്കുന്നേല്‍ കുറുവച്ചനായി വെള്ളിത്തിരയില്‍ പൃഥ്വിരാജ് തന്നെ എത്തും; സുരേഷ് ഗോപിയുടെ കുറുവച്ചനെ വിലക്കി ഹൈക്കോടതിയും

രുകാലത്ത് മലയാളത്തിലെ സൂപ്പര്‍ താരങ്ങളില്‍ ഒരൊളായിരുന്നു സുരേഷ് ഗോപി. എന്നാല്‍ ഇടയ്ക്ക് വച്ച് അദ്ദേഹം സിനിമകളില്‍ നിന്നും വിട്ട് രാഷ്ട്രീയത്തിലും റിയാലിറ്റി ഷോയിലുമായിട്ടാണ് തിളങ്ങിയത്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ടെന്ന ചിത്രത്തിലൂടെ അദ്ദേഹം സിനിമയിലേക്ക് റീ എന്‍ട്രി നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ 61ാം ജന്മദിനത്തില്‍ താരത്തിന്റെ 250ാം സിനിമയുടെ ഫസ്റ്റ് ലുക്ക് ചിത്രം പുറത്തിറങ്ങിയത്.

കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന മാസ് ലുക്കുള്ള കഥാപാത്രമായാണ് ചിത്രത്തില്‍ താരം എത്തുന്നത് എന്നത് ആരാധകരെ ആകാംഷയുടെ കൊടുമുടിയില്‍ എത്തിച്ചിരുന്നു. നവാഗതനായ മാത്യൂസ് തോമസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ടോമിച്ചന്‍ മുളകുപാടം ആണെന്നതും. പ്രശസ്ത തിരക്കഥാകൃത്തായ ഷിബിന്‍ ഫ്രാന്‍സിസാണ് മധ്യതിരുവിതാംകൂറില്‍ നടക്കുന്ന കഥയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് എന്നതും ഏറെ ശ്രദ്ധനേടിയിരുന്നു. എന്നാല്‍ ആരാധകരുടെ പ്രതീക്ഷകളെ തകര്‍ത്തുകൊണ്ടാണ് ചിത്രത്തിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്.

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യാനിരിക്കുന്ന കടുവ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജിനു എബ്രഹാം പകര്‍പ്പവകാശലംഘനം ആരോപിച്ച് എറണാകുളം ജില്ലാ കോടതിയെ സമീപിച്ചതോടെയാണ് ചിത്രം വിലക്ക് നേരിട്ടത്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തിന്റെ പേര് കോപ്പിറൈറ്റ് ആക്ട് പ്രകാരം റജിസ്റ്റര്‍ ചെയ്തതിന്റെ രേഖകളും ഹര്‍ജി ഭാഗം കോടതിയില്‍ ഹാജരാക്കി. കഥാപാത്രത്തിന്റെ പേരടക്കം കടുവയുടെ തിരക്കഥയുടെ എല്ലാ സീനുകളും പ്രത്യേകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചതോടെയാണ് സുരേഷ് ഗോപി ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ജില്ല കോടതി സ്റ്റേ വന്നത്.

എന്നാല്‍, സുരേഷ് ഗോപി 250 എന്ന പേരില്‍ ഞങ്ങള്‍ പ്രഖ്യാപിച്ച സിനിമ ഷിബിന്‍ ഫ്രാന്‍സിസി?െന്റ തിരക്കഥയാണെന്നും അയാള്‍ സൃഷ്ടിച്ച കഥാപാത്രമാണ് ചിത്രത്തിലെ നായകനെന്നും നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം വ്യക്തമാക്കിയിരുന്നു. നമ്മുടെ സിനിമയുടെ കഥയുമായി മറ്റാരുടെയും സിനിമയുമായും കഥയുമായും യാതൊരു ബന്ധവുമില്ല. പുറത്തിറങ്ങാത്ത സിനിമയുടെ കഥയും ഡിറ്റെയില്‍സും ഈ ഘട്ടത്തില്‍ പറയാനാകില്ലല്ലോ എന്നുമാണ്? അദ്ദേഹം ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചത്.

തുടര്‍ന്ന് വിധിക്കെതിരെ സുരേഷ് ഗോപി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ ആറുമാസമായി നീണ്ടു നിന്ന കേസിന് ഒടുവില്‍ വിരാമമായിരിക്കയാണ്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ സിനിമയുമായി ബന്ധപ്പെട്ട പേരോ പ്രമേയമോ അണിയറ പ്രവര്‍ത്തകര്‍ക്ക് ഉപയോഗിക്കാനാകില്ലെന്ന് ജില്ലാ കോടതിയുടെ വിധി ശരിവച്ച് ഹൈക്കോടതി അറിയിച്ചു. ഇരുകൂട്ടരുടെയും വാദത്തിനു ശേഷം ജില്ലാക്കോടതിയുടെ വിധി പരിപൂര്‍ണമായും ശരിയാണെന്നും എസ്.ജി. 250 സിനിമ നിര്‍ത്തിവയ്ക്കണമെന്നും ഹൈക്കോടതിയും വിധി പുറപ്പെടുവിക്കുകയായിരുന്നു. അഡ്വ. ബിനോയ് കടവന്‍ വാദിഭാഗത്തിനു വേണ്ടി ഹാജരായി. ഇതോടെ കടുവാക്കുന്നേല്‍ കുറുവച്ചനായി പൃഥ്വി തന്നെ എത്തും.

Prithviraj will play Kaduvakunnel Kuruvachan

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES