Latest News

അച്ഛന്റെ ഷർട്ടും അമ്മയുടെ ജിമിക്കിയും; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി പ്രാർത്ഥന ഇന്ദ്രജിത്ത്

Malayalilife
    അച്ഛന്റെ ഷർട്ടും അമ്മയുടെ ജിമിക്കിയും; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി പ്രാർത്ഥന ഇന്ദ്രജിത്ത്

ലയാളത്തിലെ താരകുടുംബമാണ് അന്തരിച്ച നടന്‍ സുകുമാരന്റേത്. അദ്ദേഹത്തിന്റെ മക്കള്‍ പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയില്‍ സ്ഥാനം നേടിയെടുത്തുകഴിഞ്ഞു. നടി പൂര്‍ണിമയെയാണ് ഇന്ദ്രജിത്ത് വിവാഹം കഴിച്ചിരിക്കുന്നത്. പൃഥ്വിയെയും ഇന്ദ്രജിത്തിനെയും പോലെ ഇരുവരുടെയും മക്കളെയും ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. മക്കളുടെ വിശേഷങ്ങള്‍ താരങ്ങള്‍ പങ്കുവെയ്ക്കുന്നത് ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മൂത്ത മകള്‍ പ്രാര്‍ത്ഥനയും താരം തന്നെയാണ്. പാത്തു എന്നാണ് പ്രാര്‍ഥനയുടെ വിളിപ്പേര്. ചെറുപ്പത്തിലെ തന്നെ പാട്ടാണ് പാത്തുവിന്റെ ലോകം. മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ലാലേട്ടാ എന്ന ടൈറ്റില്‍ ഗാനം ആലപിച്ചത് പ്രാര്‍ത്ഥനയായിരുന്നു. ഈ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാതാപിതാക്കളെപ്പോലെ പാത്തൂട്ടിയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ച് പ്രാര്‍ത്ഥന എത്താറുണ്ട്. എന്നാൽ ഇപ്പോൾ പ്രാത്ഥനയുടെ സ്റ്റെയിലിഷ് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഇക്കുറി താരപുത്രി ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്  ഒരു വെറൈറ്റി സ്റ്റൈലാണ്. അച്ഛന്റെ ഷർട്ടും അമ്മയുടെ ജിമിക്കിയുമാണ് പ്രാർഥന ധരിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും താരപുത്രി തന്ന്നെ സമൂഹമാധ്യമങ്ങളിൽ  പങ്കുവച്ചിട്ടുണ്ട്. താരപുത്രിയുടെ പോസ്റ്റിന് ചുവടെ നിരവധി കമന്റുകളാണ് വന്ന് നിറയുന്നത്. ഫാഷനിലും  അമ്മ പൂർണിമയെ പോലെ തന്നെ  പ്രാർഥനയ്ക്ക് അപാര സെൻസാണ്.  ഇടയ്ക്കിടെ പ്രാർഥന സോഷ്യൽ മീഡിയയിൽ കിടിലൻ വസ്ത്രങ്ങളിലുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. 


അതേസമയം  ഹിന്ദിയിലും അടുത്തിടെ  പ്രാർത്ഥന അരങ്ങേറ്റം കുറിച്ചിരുന്നു.  പ്രാർത്ഥന ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്‌‌രെ’ എന്ന പാട്ടാണ് പാടിയത്.  പാട്ടിന്റെ സംഗീതസംവിധായകൻ ഗോവിന്ദ് വസന്തയാണ്.  അഭിനന്ദനങ്ങളുമായി പൃഥ്വിരാജും ഹിന്ദിയിൽ ആദ്യമായി പാടിയ പ്രാർത്ഥനയ്ക്ക്എ ത്തിയിരുന്നു.  മോഹൻലാൽ, ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലെൻ തുടങ്ങിയ ചിത്രങ്ങളിലും പ്രാർത്ഥന ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
        

Prarthana indrajith new stylish photo goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES