Latest News

മുഴുവന്‍ കേട്ടിട്ട് കെടന്ന് ചാടടാ; മല്ലികയും ഇന്ദ്രജിത്തും തമ്മില്‍ ഉള്ള വഴക്കിന്റെ വീഡിയോ പങ്കുവച്ച്‌ പൂര്‍ണിമ

Malayalilife
മുഴുവന്‍ കേട്ടിട്ട് കെടന്ന് ചാടടാ; മല്ലികയും ഇന്ദ്രജിത്തും തമ്മില്‍ ഉള്ള വഴക്കിന്റെ  വീഡിയോ പങ്കുവച്ച്‌ പൂര്‍ണിമ

ലയാളികളുടെ പ്രിയ താരകുടുംബമാണ് മല്ലിക സുകുമാരന്റേത്.  പൃഥ്വിയും ഇന്ദ്രനും പൂർണിമയും അടങ്ങുന്ന നാല് മക്കളും കൊച്ചുമക്കളുമാണ് താരത്തിനുള്ളത്. അമ്മയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് പൂർണിമ എപ്പോഴും സോഷ്യൽ മീഡിയയിൽ സജീവവുമാണ്. എന്നാൽ ഇത്തവണ വളരെ രസകരമായ ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് പൂർണിമ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. ഇന്ദ്രജിത്തും മല്ലിക സുകുമാരനും തമ്മിലുള്ള തര്‍ക്കവും, ഒടുവില്‍ തര്‍ക്കത്തില്‍​ ജയിച്ച മല്ലികയുടെ മുഖഭാവവും ആണ് ഇൻസ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇത്രയും നാള്‍ ഇത് താന്‍ മിസ് ചെയ്തെന്നും പൂര്‍ണിമ ഇന്‍സ്റ്റഗ്രാമിലൂടെ തുറന്ന്  പറയുന്നു.

 മല്ലികയ്ക്ക്  സ്വന്തം  മൂത്തമകൾ കൂടിയാണ്  പൂര്‍ണിമ.  പൂര്‍ണിമയെ അനു എന്നാണ് മല്ലിക  വിളിക്കുന്നത്.  ആറ്റുകാല്‍ ദര്‍ശനത്തിന് ശേഷം  കൊച്ചിയിലേക്ക് മടങ്ങുന്നതിന് മുന്നോടിയായി  ഇന്ദ്രജിത്തിന്റേയും പൂര്‍ണിമയുടേയും കൂടെയുള്ള മല്ലികയുടെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. അതില്‍  പൂര്‍ണിമയെ മല്ലിക എന്റെ മൂത്തമകള്‍ അനു എന്നാണ് വിശേഷിപ്പിച്ചത്. കഴിഞ്ഞ ദിവസം മല്ലിക കേരളത്തിലെ ശ്രദ്ധേയ വനിത സംരംഭകത്വ പുരസ്കാരം ലഭിച്ച പൂര്‍ണിമയെ അഭിനന്ദിച്ചുകൊണ്ടും പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. എല്ലാവര്‍ക്കും അഭിനന്ദനും, പ്രത്യേകിച്ച്‌ എന്റെ പ്രിയപ്പെട്ട അനുവിന് എന്നാണ് മല്ലിക കുറിച്ചത്.

എന്നാൽ  മല്ലികയെ തന്റെ റോള്‍മോഡല്‍ എന്നാണ് പൂര്‍ണിമ വിശേഷിപ്പിക്കാറുള്ളത്. പൂര്‍ണിമയ്ക്ക് മാത്രമാല്ല, ഇന്ദ്രജിത്തിനും പൃഥിരാജിനും സുപ്രിയയ്ക്കുമൊക്കെ റോള്‍ മോഡല്‍ തന്നെയാണ് അമ്മ  മല്ലിക. 1974 ല്‍ ജി. അരവിന്ദന്റെ ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് എന്ന മല്ലിക മലയാള സിനിമ ലോകത്തേക്ക് തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് കന്യാകുമാരി, അഞ്ജലി, മേഘസന്ദേശം, അമ്മക്കിളിക്കൂട്, തുടങ്ങിയ  നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്‌തു. സീരിയലുകളിലും നിലവിൽ സജീവയാണ് താരം. 

Poornima indrajith new video goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES