സായ് പല്ലവിക്കൊപ്പം അഭിനയിക്കില്ലെന്ന് തെലുങ്ക് താരം പവന്‍ കല്യാണ്‍. ഹരീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'ഭവദീയുഡു ഭഗത് സിംഗില്‍ സായി പല്ലവിയെ നായിക ആക്കുന്നതിനോട് പവന്‍ കല്യാണ്‍ വിയോജിച്ചു എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഭവദീയുഡു ഭഗത് സിംഗ് എന്ന ചിത്രത്തില്‍ രണ്ട് നായികമാരാണ്. ഒരു നായിക പൂജ ഹെഡ്ഡെയാണ്. രണ്ടാമത്തെ നായികയായി സംവിധായകന്‍ ഹരീഷ് ശങ്കര്‍ സായ് പല്ലവിയുടെ പേര് പറഞ്ഞപ്പോള്‍ പവന്‍ നോ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ബോള്‍ഡ് സീനുകള്‍ അവതരിപ്പിക്കാന്‍ സായ് പല്ലവി വിസമ്മതിക്കുന്നതാണ് കാരണമെന്ന് പറയപ്പെടുന്നു.
എന്നാല്‍ അയ്യപ്പനും കോശിയുടെ തെലുങ്ക് പതിപ്പില്‍ ഭീം നായക്കില്‍ നായികയായി അഭിനയിക്കാന്‍ വിസമ്മതിച്ചതാണ് പവന്‍ കല്യാണിന്റെ പ്രകോപത്തിന് കാരണമെന്ന് കരുതുന്നവരുണ്ട്. വിജയ് ദേവരകൊണ്ടയുടെ ഡിയര്‍ കോമ്രേഡ് , മഹേഷ് ബാബുവിന്റെ സരിലേരു നികെവ്വരു, ചിരഞ്ജീവിയുടെ ഭാേല ശങ്കര്‍ എന്നീ ചിത്രങ്ങള്‍ സായ് പല്ലവി മുന്‍പ് നിരസിച്ചിരുന്നു.
അല്‍ഫോന്‍സ് പുത്രന്റെ പ്രേമത്തില്‍ മലര്‍ എന്ന കോളേജ് അധ്യാപികയുടെ വേഷം കൈകാര്യം ചെയ്ത് പ്രേക്ഷകപ്രീതി നേടി തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമായി മാറിയ നടിയാണ് സായ് പല്ലവി.നൃത്ത റിയാലിറ്റി ഷോയിലൂടെ സിനിമയില്‍ എത്തിയ സായ് പല്ലവി കലി, അതിരന്‍ തുടങ്ങിയ മലയാള ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷമാണ് കൈകാര്യം ചെയ്തത്. ഇപ്പോള്‍ തെന്നിന്ത്യന്‍ ഭാഷ ചിത്രങ്ങളില്‍ സജീവമാണ് താരം.
അടുത്തിടെ, ചിരഞ്ജീവിയുടെ സിനിമയിലേക്കുള്ള ഓഫറും നടി നിരസിച്ചു, ഭോല ശങ്കര്‍ എന്ന സിനിമയില്‍ സഹോദരിയുടെ വേഷമായിരുന്നു താരത്തിന്. പിന്നീട്, ലവ് സ്റ്റോറിയുടെ പ്രീ-റിലീസ് പരിപാടിക്കിടെ, ചിത്രം നിരസിച്ചതിനെക്കുറിച്ച് ചിരഞ്ജീവി സായ് പല്ലവിയോട് ചോദിച്ചിരുന്നു. അദ്ദേഹത്തിന്റെ നായികയായി അഭിനയിക്കാനാണ് ആഗ്രഹം എന്നാണ് അന്ന് സായ് പല്ലവി ചിരിയോടെ ചിരഞ്ജീവിയോട് പറഞ്ഞത്.