അടുത്ത് ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ജനനായകന്‍. ഇപ്പോഴിതാ, ചിത്രത്തില്‍ വിജയ്ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് നടി മമിത ബൈജു. അയര്‍ലണ്ടില്‍ നടന്ന ഒരു പരിപാടിയിലാണ് മമിത ജനനായകന്റെ വിശേഷങ്ങള്‍ പറഞ്ഞത്. സിനിമയില്‍ തുടര്‍ന്നഭിനയിക്കുമോ എന്ന് ചോദിച്ചപ്പോള്‍ വിജയ് പറഞ്ഞ മറുപടിയും മമിത ചടങ്ങില്‍ പറഞ്ഞു.
അയര്‍ലണ്ടില്‍ നടന്ന കേരള കാര്‍ണിവലിലെ മുഖ്യാതിഥികളില്‍ ഒരാളായിരുന്നു മമിത ബൈജു. ഈ ചടങ്ങിനിടെ ജനനായകനില്‍ വിജയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവം പങ്കിടാന്‍ അവതാരകനായ മിഥുന്‍ രമേശ് ആവശ്യപ്പെട്ടു. ഇതിനുള്ള മറുപടിയായി മമിത പറഞ്ഞ മറുപടി അഭിനയരംഗത്തേക്ക് തുടര്‍ന്നേക്കും എന്ന രീതിയില്‍ വിജയ് സംസാരിച്ചെന്നാണ്.
മമിതയുടെ വാക്കുകള്‍.. 'ജനനായകന്‍ അവസാനമായി ചെയ്യുന്ന സിനിമയായിരിക്കുമോ എന്ന് വിജയ് സാറിനോട് ഞാന്‍ നേരിട്ടു ചോദിച്ചു. എല്ലാവരും അങ്ങനെ പറയുന്നുണ്ടല്ലോ എന്നും പറഞ്ഞു. അപ്പോള്‍ സാര്‍ പറഞ്ഞത് എല്ലാം 2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അനുസരിച്ചിരിക്കും എന്നാണ്. ഷൂട്ടിങ്ങിന്റെ അവസാനദിവസം ഞാനും അണിയറ പ്രവര്‍ത്തകരുമെല്ലാം വൈകാരികമായാണ് പ്രതികരിച്ചത്. അദ്ദേഹവും വികാരാധീനനായി. എല്ലാവരുടേയും കൂടെ ഫോട്ടോ എടുക്കാനൊന്നും നിന്നില്ല.' മമിത തുറന്നുപറഞ്ഞു.