മലയാളത്തിലെ യുവനടന്‍മാരില്‍ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്‍. മസിലളിയന്‍ എന്ന് വിളിപേരുള്ള ഉണ്ണി മുകുന്ദന് ആരാധകരും ഏറെയാണ്. കൃഷ്ണാ നായർ എന്ന പേരിൽ നന്ദനം സിനിമയുടെ തമിഴ് റീമേക്കായ സീടനിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് ചുവട് വച്ചത്. തുടർന്ന് ബാങ്കോക്ക് സമ്മർ, ബോംബെ മാർച്ച് 12, തൽസമയം ഒരു പെൺകുട്ടി, മല്ലുസിംഗ് എന്നീ സിനിമകളിലും അഭിനയിച്ചു. എന്നാൽ ഇപ്പോൾ ഉണ്ണി മുകുന്ദനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടിയും ആക്ടിവിസ്റ്റുമായ അരുന്ധതി. ഫോട്ടോ ഇടാന്‍ കാരണമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു അപ്പോഴാണ് ഉണ്ണിയേട്ടന്‍ പൊട്ട് സജസ്റ്റ് ചെയ്തത്, ഇപ്പോ നല്ല ആശ്വാസമുണ്ട്. താങ്ക്യൂ ഉണ്ണിയേട്ടാ.. എന്നായിരുന്നു അരുന്ധതി കുറിച്ചത്. പൊട്ടു കുത്തിയുള്ള ചിത്രത്തിന് ഒപ്പമായിരുന്നു അരുന്ധതിയുടെ കുറിപ്പ്.
അരുന്ധതിയുടെ കുറിപ്പിലൂടെ...
എസ് ഐ ആനിയെ പ്രശംസിച്ച് ഉണ്ണി പങ്കുവെച്ച കുറിപ്പിന് മറുപടി നല്‍കുകയായിരുന്നു അരുന്ധതി. 'വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നതെന്നായിരുന്നു ആനിയുടെ ചിത്രത്തിനൊപ്പം ഉണ്ണി മുകുന്ദന്‍ കുറിച്ചത്. ഇതില്‍ 'വലിയ പൊട്ട്' എന്ന പ്രയോഗമാണ് വിവാദമായത്.
പൊട്ടു തൊടുന്നതും തൊടാത്തതും ഒരാളുടെ സ്വാതന്ത്ര്യമാണെന്നും അതിന് സ്ത്രീ ശാക്തീകരണവുമായി യാതൊരു ബന്ധവുമില്ലെന്നും കമന്റുകളില്‍ പറയുന്നു. സ്ത്രീ വിരുദ്ധത പറഞ്ഞ് കൊണ്ടാണോ സ്ത്രീകളെ പുകഴ്‌ത്തേണ്ടതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.